കംപ്യൂട്ടര്‍ ലാബ് ഇന്‍ ചാര്‍ജ് താത്കാലിക നിയമനം
Thursday, August 14, 2025 9:41 PM IST
എംജി യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍ (സിഡിഒഇ) കംപ്യൂട്ടര്‍ ലാബ് ഇന്‍ ചാര്‍ജ് തസ്തികയിലെ ഒരൊഴിവിലേക്ക് (ഇബിറ്റി)അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സേവന കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. കംപ്യൂട്ടര്‍ എന്‍ജിനിയറിംഗിലോ ഹാര്‍ഡ് വെയര്‍ മെയ്ന്റനന്‍സിലോ തിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ, ബിസിഎ, ബിഎസ്് സി കംപ്യൂട്ടര്‍ സയന്‍സ്, ബിഎസ്്‌സി ഐടി, കംപ്യൂട്ടര്‍ സയന്‍സിലോ കംപ്യൂട്ടര്‍ അപ്ലിക്കേഷനിലോ ത്രിവത്സര ഡിപ്ലോമ ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.
2025 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് അനുവദിക്കും.
പ്രതിമാസ വേതനം 15,000 രൂപ. അപേക്ഷ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
പരീക്ഷാ കേന്ദ്രം അനുവദിച്ചു
ഓഗസ്റ്റ് 18ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ എംഎ, എംഎസ്് സി, എംകോം (2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ പിജി സിഎസ്എസ് സെമസ്റ്റര്‍ സിസ്റ്റം അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് ജനുവരി 2025) പരീക്ഷകള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിച്ചിരിക്കുന്ന കോളജില്‍ പരീക്ഷയ്ക്ക് ഹാജരാകണം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്് സി ബയോടെക്‌നോളജി (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
വൈവ വോസി
മൂന്നും നാലും സെമസ്റ്റര്‍ എംഎ ഇക്കണോമിക്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) പരീക്ഷയുടെ വൈവ വോസി പരീക്ഷ 25ന് കളമശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.