എംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്റസ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ സംസ്ഥാനത്തെ ഓണേഴ്‌സ് ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജര്‍മന്‍, ഫ്രഞ്ച്, തമിഴ് എന്നിവയാണ് കോഴ്‌സുകള്‍. വിദ്യാര്‍ഥികളുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന മൂന്നു ക്രെഡിറ്റുകളുള്ള ഈ കോഴ്‌സുകള്‍ക്ക് സെമസ്റ്ററിന് 1500 രൂപയാണ് ഫീസ്. ഒരേസമയം ഒന്നിലധികം കോഴ്‌സുകള്‍ ചെയ്യാനും സൗകര്യമുണ്ട്.
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ്, ഓട്ടോണമസ് കോളജുകള്‍, ഗ്രാജ്വേറ്റ് സ്‌കൂള്‍, യുജിസി അംഗീകാരമുള്ള മറ്റു സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ നാലു വര്‍ഷ ഓണേഴ്‌സ് ബിരുദ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഈ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത, പ്ലസ് ടൂ അല്ലെങ്കില്‍ തത്തുല്യമായി എംജി സര്‍വകലാശാല അംഗീകരിച്ച യോഗ്യത നേടിയവരെയും പരിഗണിക്കും. പ്രായപരിധിയില്ല. cdoe.mgu.ac.in അപേക്ഷ സമര്‍പ്പിക്കാം. 0481 2731010, 9188918258 , 9188918256, 8547852326.

പരീക്ഷാ തീയതി

എട്ടാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 20 മുതല്‍ നടക്കും.

രണ്ടും മൂന്നും സെമസ്റ്റര്‍ സിബിസിഎസ്എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) യുജി പരീക്ഷകള്‍ ് 18 മുതല്‍ നടക്കും.

ഡിപ്ലോമ കോഴ്‌സ്

എംജി സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും (ഐയുസിഡിഎസ്) തിരുവനന്തപുരത്തെ കരുണാസായ് ഡി അഡിക്ഷന്‍ ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഡിസബിലിറ്റി, ഡിപ്ലോമ ഇന്‍ ന്യൂറോസൈക്കോളജി ഓഫ് ഡിസബിലിറ്റി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കോഴ്‌സുകള്‍ക്ക് ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ക്ലാസുകള്‍ എംജി സര്‍വകലാശാലയിലും കരുണാസായ് കാമ്പസിലുമായി നടത്തും. 9496101530, 8547165178 [email protected], [email protected]