പിജി, ബിഎഡ് അവസാന അലോട്ട്‌മെന്റിന് അപേക്ഷിക്കാം
Monday, August 11, 2025 9:47 PM IST
എംജി യൂണിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തരബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള അവസാന അലോട്ട്‌മെന്റിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷവും പ്രവേശനം ലഭിക്കാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും cap.mgu.ac.in 12, 13 തിയതികളില്‍ രജിസ്‌ട്രേഷന്‍ നടത്താം. നിലവില്‍ പ്രവേശനം എടുത്തവര്‍ക്ക് അവസാന അലോട്ട്‌മെന്റിനായി അപേക്ഷിക്കാന്‍ കഴിയില്ല. റാങ്ക് ലിസ്റ്റ് 14ന് പ്രസിദ്ധീകരിക്കും. ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ കോളജുകളുമായി ബന്ധപ്പെട്ട് 16നു മുന്‍പ് പ്രവേശനം നേടണം.
ഓണേഴ്‌സ് ബിരുദം; അവസാന അലോട്ട്‌മെന്റിന് രജിസ്റ്റര്‍ ചെയ്യാം
എംജി യൂണിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള അവസാന അലോട്ട്‌മെന്റിന് 12വരെ ഓണ്‍ലൈനില്‍ (cap.mgu.ac.in) രജിസ്റ്റര്‍ ചെയ്യാം
അസിസ്റ്റന്റ് പ്രഫസര്‍ ; വാക്ഇന്‍ഇന്റര്‍വ്യൂ ഇന്ന്
എംജി യൂണിവേഴ്‌സിറ്റിയിലെ ഗ്രാജ്വേറ്റ് സ്‌കൂളില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള വാക്ഇന്‍ഇന്റര്‍വ്യൂ ഇന്ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും. ഇംഗ്ലീഷ്(വിശ്വകര്‍മ്മ), ഹിന്ദി(ഓപ്പണ്‍ വിഭാഗം) വിഷയങ്ങളിലെ ഒന്നുവീതം ഒഴിവുകളിലേക്ക് യഥാക്രമം രാവിലെ 11നും 12നുമാണ് അഭിമുഖം. യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുന്നത്.
കോളജുകളില്‍നിന്നും സര്‍വകലാശാലകളില്‍നിന്നും വിരമിച്ച അധ്യാപകര്‍ക്കും പങ്കെടുക്കാം. പ്രായം ഈ വര്‍ഷം ജനുവരിയില്‍ 70 വയസ് കവിയരുത്. 2026 ഏപ്രില്‍ 15 വരെയാണ് നിയമനം. താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാ ഫോറവും യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പുകളുമായി നിശ്ചിത സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് എത്തണം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എംഎസ്സി ഡാറ്റ സയന്‍സ് (2023 അഡ്മിഷന്‍ തോറ്റവര്‍ക്കുള്ള സ്‌പെഷ്യല്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
പരീക്ഷാ കേന്ദ്രം അനുവദിച്ചു
25ന് ആരംഭിക്കുന്ന യു.ജി സെമസ്റ്റര്‍ (2009 നു മുമ്പുള്ള അഡ്മിഷനുകള്‍ അവസാന സ്‌പെഷ്ല്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിച്ചിരിക്കുന്ന കോളേജില്‍ പരീക്ഷയ്ക്ക് ഹാജരാകണം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റര്‍ എംഎഡ് (സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ഇന്റലക്ച്വല്‍ ഡിസബിലിറ്റി) രണ്ട് വര്‍ഷ 2023 അഡ്മിഷന്‍ റഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടം മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 27 മുതല്‍ ന്ടക്കും. 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ് 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി 14 വരെയും അപേക്ഷ സ്വീകരിക്കും.