ഇന്റര്‍ യൂണിവേഴ്‌സിറ്റി സ്വിച്ചിംഗ്; കേരളത്തിന് പുറത്തുള്ളവര്‍ക്കും അവസരം
Wednesday, July 16, 2025 9:26 PM IST
ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സ്വിച്ചിംഗില്‍ കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്കും എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേക്ക് മാറി പഠിക്കാം.
സര്‍വകലാശാലയുടെ ഓട്ടോണമസല്ലാത്ത കോളജുകളിലേക്ക് മാറുന്നതിന് സംസ്ഥാനത്തെയും പുറത്തെയും സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ cap.mgu.ac.in വഴിയാണ് അപേക്ഷിക്കേണ്ടത്. ഓട്ടോണമസ് കോളജുകളിലേക്കുള്ള സ്വിച്ചിംഗ് കോളജുകള്‍ നേരിട്ടാണ് ക്രമീകരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 19.
സ്പോട്ട് അഡ്മിഷന്‍
എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ തൃശൂര്‍ ദയ ജനറല്‍ ആശുപത്രിയുടെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന ബേസിക് ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ (പ്രീ ഹോസ്പിറ്റല്‍ മെഡിക്കല്‍ എമര്‍ജന്‍സി കെയര്‍ ഹാന്‍സ് ഓണ്‍ ട്രെയിനിംഗ്) ഒഴിവുള്ള സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടൂ. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും കോഴ്സ് ഫീസും സഹിതം 25ന് മുന്‍പ് വകുപ്പില്‍ എത്തണം. 04812733399, 08301000560.
പരീക്ഷാ തീയതി
എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി ബേസിക് സയന്‍സസ് (ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്), എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്), ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്ഇംഗ്ലീഷ് (പുതിയ സ്‌കീം2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്ും, സപ്ലിമെന്ററിയും ജൂണ്‍ 2025) പരീക്ഷകള്‍ 25 മുതല്‍ നടക്കും.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ ബിവോക്ക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്റ്, ബിവോക്ക് ഫാഷന്‍ ടെക്നോളജി, ബിവോക്ക് ഫാഷന്‍ ടെക്നോളജി ആന്‍ഡ് മെര്‍ച്ചന്‍ഡൈനിംഗ് (പുതിയ സ്‌കീം2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21, 22 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബിഎസ്്‌സി അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈന്‍ സിബിസിഎസ് (പുിയ സ്‌കീം2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ മേഴ്സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
വൈവ വോസി
മൂന്നും, നാലും സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് (2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ അഡ്മിഷനുകള്‍ ആദ്യ മേഴ്സി ചാന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ 18ന് ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.