University News
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം എസ് സി സറ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയന്‍സ് പിജിസിഎസ്എസ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി)പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ഫീസ് അടച്ച് 23 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

ഒന്നാം സെമസ്റ്റര്‍ എംഎസ് സി ഹോം സയന്‍സ് ബ്രാഞ്ച് പത്ത് (എ) ചൈല്‍ഡ് ഡെവലപ്പ്മെന്‍റ്, ബ്രാഞ്ച് പത്ത് (ഡി) ഫാമിലി ആന്‍റ് കമ്മ്യുണിറ്റി സയന്‍സ് ഡിസംബര്‍ 2023 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 23 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

ഒന്നാം സെമസ്റ്റര്‍ എംഎ ഡെവലപ്പ്മെന്‍റ് ഇക്കണോമിക്സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ് മെന്‍റ്, 2020, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഡിസംബര്‍ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 23 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഹോട്ടല്‍ മാനേജമെന്‍റ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019,2020, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഡിസംബര്‍ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 24 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

പരീക്ഷക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റര്‍ എംഎസ് സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2020, 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2019 അഡ്മിഷന്‍ ഒന്നാം മേഴസി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴസി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴസി ചാന്‍സ്) പരീക്ഷകള്‍ക്ക് 27 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. 30 ന് ഫൈനോടു കൂടിയും ഓഗസ്റ്റ് ഒന്നിന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും

അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക്ക് (2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ക്ക് 27 മുതല്‍ 29 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. 30 ന് ഫൈനോടു കൂടിയും 31 ന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് 2017, 2018 അഡ്മിഷന്‍ സപ്ലിമെന്‍റ, 2014, 2015, 2016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് പഴയ സ്കീം പരീക്ഷകള്‍ 22ന് ആരംഭിക്കും.

ആറാം സെമസ്റ്റര്‍ ബിവോക്ക് 2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2014, 2015, 2016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് പഴയ സ്കീം പരീക്ഷകള്‍ 31 ന് ആരംഭിക്കും.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബിഎ മലയാളം മോഡല്‍ രണ്ട് സിബിസിഎസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ് മെന്‍റ് 2017, 2018, 2019, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 മുതല്‍ നടക്കും.

നാലാം സെമസ്റ്റര്‍ ബിവോക്ക് അക്കൗണ്ടിംഗ് ആന്‍റ് ടാക്സേഷന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്കീം മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18,19 തീയതികളില്‍ നടക്കും.

നാലാം സെമസ്റ്റര്‍ എംഎസ് സി പോളിമര്‍ കെമസ്ട്രി സിഎസ്എസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019,2020,2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 മുതല്‍ നടക്കും.

സ്പോട്ടഅഡ്മിഷന്‍

സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ മാനേജ് മെന്‍റ് (എംടിടിഎം) പ്രോഗ്രാമില്‍ എസ്ടി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവ്. ഈ വിഭാഗത്തില്‍ പെട്ടവരുടെ അഭാവത്തില്‍ എസ് സി വിഭാഗക്കാരെയും പരിഗണിക്കും. അര്‍ഹരായവര്‍ 11ന് രാവിലെ 10ന് അസല്‍ രേഖകളുമായി വകുപ്പ് ഓഫീസില്‍ എത്തണം. 04812733374

സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് സയന്‍സില്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് (എംപിഇഎസ്) പ്രോഗ്രാമില്‍ 15 സീറ്റുകള്‍ (എസ് സി മൂന്ന്, എസ് ടി രണ്ട് ഉള്‍പ്പടെ) ഒഴിവ്. ക്യാറ്റ് പ്രോസ്പക്ട്സ് പ്രകാരം യോഗ്യത ഉള്ള വിദ്യാര്‍ഥികള്‍ 12 ന് രാവിലെ ഏഴിന് അസ്സല്‍ രേഖകളുമായി വകുപ്പ് ഓഫീസില്‍ എത്തിച്ചേരണം. അഡ്മിഷന്‍ നടപടികളുടെ ഭാഗമായുള്ള കായികക്ഷമത പരീക്ഷ, എഴുത്ത് പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവ അന്നു തന്നെ നടത്തും.

സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സില്‍ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ എസ് സി വിഭാഗത്തില്‍ മൂന്നും, എസ് ടി വിഭാഗത്തില്‍ രണ്ടും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായവര്‍ പത്തിന് രാവിലെ 11ന് അസ്സല‍ രേഖകളമായി വകുപ്പ് ഓഫീസില്‍ എത്തണം. ഫോണ്‍04812733364.

സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് ആന്‍റ് സ്റ്റാറ്റിസ്സിക്സില്‍ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്(എസ്.സിമൂന്ന്, എസ് ടിരണ്ട്),എംഎസ് സി മാത്തമാറ്റിക്സ് (എസ് സി എസ് ടി വിഭാഗങ്ങളില്‍ രണ്ടുവീതം) പ്രോഗ്രാമുകളില്‍ സീറ്റൊഴിവുണ്ട്. അര്‍ഹരായ വിദ്യര്‍ഥികള്‍ അസല്‍ രേഖകളുമായി 11ന് രാവിലെ 10.30ന് വകുപ്പ് ഓഫീസില്‍ എത്തണം. ഫോണ്‍8304870247

സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍ എംടെക്ക് എനര്‍ജി സയന്‍സ് ആന്‍റ് ടെകനോളജി,ജനറല്‍ മെരിറ്റ്ആറ്) എംഎസ് സി മെറ്റീരിയല്‍ സയന്‍സ് (സെപഷ്യലൈസേഷന്‍ ഇന്‍ എനര്‍ജി സയന്‍സ്ജനറല്‍ മെരിറ്റ്നാല്, എസ് സിരണ്ട്) എംഎസ് സി കെമിസ്ട്രി (സെപഷലൈസേഷന്‍ ഇന്‍ എനര്‍ജി സയന്‍സ് എസ് സിഒന്ന്) എംഎസ് സി ഫിസിക്സ് (സെപഷലൈസേഷന്‍ ഇന്‍ എനര്‍ജി സയന്‍സ് എസ്.സിരണ്ട്) സീറ്റുകള്‍ ഒഴിവുണ്ട്.അര്‍ഹരായ വിദ്യര്‍ഥികള്‍ അസല്‍ രേഖകളുമായി 11ന് രാവിലെ വകുപ്പ് ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ http:/sem.mgu.ac.in എന്ന വെബ് സൈറ്റില്‍. ഫോണ്‍ 7736997254.

വൈവ വോസി

ആറാം സെമ്റ്റര്‍ ബിഎസ് സ സൈക്കോളജി സിബിസിഎസ്എസ് (2013 മുതല്‍ 2016 അഡ്മിഷനുകള്‍ മേഴസി ചാന്‍സ് മേയ് 2024) പരീക്ഷയുടെ പ്രോജക്റ്റ്, വൈവ പരീക്ഷകള്‍ 11 ന് മാറമ്പള്ളി എംഇഎസ് കോളജില്‍ നടക്കും.

ഒന്നിന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2019,2020,2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024 ) എംഎ മദ്ദളം പ്രാക്ടിക്കല്‍, പ്രോജക്ട്, കോംപ്രഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ 18 മുതല്‍ നടക്കും.

നാലാം സെമസ്റ്റര്‍ എം എസ് സി ഫുഡ് ആൻഡ ഇന്‍ഡസ്ട്രിയല്‍ മൈക്രോ ബയോളജി സിഎസ്എസ് ( 2022 അഡ്മിഷന്‍ റെഗുലര്‍, 2019,2020,2021 അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് ഏപ്രില്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 19 മുതല്‍ നടക്കും.