University News
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ ബിവോക് (വിവിധ പ്രോഗ്രാമുകള്‍ 2021 അഡ്മിഷന്‍ ന്യൂ സ്കീം റെഗുലര്‍, 2020, 2019, 2018 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി(2022 അഡ്മിഷന്‍ റഗുലര്‍, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി നവംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എംഎസ്സി ജിയോളജി(റെഗുലര്‍ സപ്ലിമെന്‍ററി നവംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫീസ് അടച്ച് 20 വരെ അപേക്ഷിക്കാം.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റര്‍ ബിഎച്ച്എം (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2022, 2021, 2020 അഡ്മിഷനുകള്‍ സപ്ലിമെന്‍ററിപുതിയ സ്കീം) പരീക്ഷികള്‍ 16ന് ആരംഭിക്കും. എട്ടു വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഒന്‍പതിന് ഫൈനോടു കൂടിയും 10ന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബിഎഡ് സ്പെഷല്‍ എജ്യുക്കേഷന്‍ലേണിംഗ് ഡിസെബിലിറ്റി ആൻഡ് ഇന്‍റലക്ച്വല്‍ ഡിസെബിലിറ്റി(2022 അഡ്മിഷന്‍ റഗുലര്‍) പ്രാക്ടിക്കല്‍ പരീക്ഷ നാളെ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എം.എഡ് സ്പെഷ്യല്‍ എജ്യുക്കേഷന്‍ഇന്‍റലക്ച്വല്‍ ഡിസെബിലിറ്റി(2023 അഡ്മിഷന്‍ റഗുലര്‍ മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒന്‍പതിന് മൂവാറ്റുപുഴ നിര്‍മല സദന്‍ ട്രെയിനിംഗ് കോളജ് ഫോര്‍ സ്പെഷല്‍ എജ്യുക്കേഷനില്‍ നടത്തും. ടൈം ടേബില്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ് സി ഇന്‍ ബേസിക് സയന്‍സ്: ഫിസിക്സ്കെമിസ്ട്രി കോംപ്ലിമെന്‍ററി(2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 13ന് പെരുമ്പാവൂര്‍ മാര്‍ത്തമ കോളജ് ഫോര്‍ വിമനിൽ നടത്തും.
More News