University News
പരീക്ഷയ്ക്ക് അപേക്ഷിക്കാം
പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി പ്രോഗ്രാമുകളുടെ നാലും ആറും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് മേയ് രണ്ടു വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. മേയ് നാലു വരെ ഫൈനോടെയും ഏഴു വരെ സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ തമിഴ് (പുതിയ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 20172019 അഡ്മിഷന്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ 22 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎ ഹിന്ദികോര്‍ സിബിസിഎസ് (പുതിയ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 2017, 2018, 2019, 2020 അഡ്മിഷന്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024), ആറാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിഎ, ബികോം ഹിന്ദികോര്‍ സിബിസിഎസ് (പുതിയ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2017, 2018, 2019, 2020 അഡ്മിഷന്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) 29, 30 തീയതികളില്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ അറബിക് (പുതിയ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 20172020 അഡ്മിഷന്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ 24 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ സംസ്‌കൃതം സ്പെഷല്‍, ജനറല്‍ (2021 അഡ്മിഷന്‍ റെഗുലര്‍, 20172020 അഡ്മിഷന്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ 29, 30 തീയതികളില്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പ്രോജക്ട്, വൈവ വോസി

ബാച്ച്ലര്‍ ഓഫ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് കോഴ്സിന്റെ ആറാം സെമസ്റ്റര്‍ (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകള്‍ മേയ് രണ്ട്, മൂന്ന് അതത് കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎ ഇക്കണോമിക്സ് മോഡല്‍ രണ്ട് സിബിസിഎസ് (2021 അഡ്മിഷന്‍ റെഗുലര്‍, 20172020 അഡ്മിഷന്‍ സപ്ലിമെന്ററി മാര്‍ച്ച് 2024) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകള്‍ 23ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

മൂന്ന്, നാല് സെമസ്റ്ററുകള്‍ എം സോഷ്യോളജി (2016, 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷന്‍ മേഴ്സി ചാന്‍സ് പ്രൈവറ്റ് രജിസ്ട്രേഷന്‍ ഡിസംബര്‍ 2023) പരീക്ഷയുടെ വൈവാ വോസി പരീക്ഷകള്‍ 29ന് നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍ മാറ്റി വച്ചു

ആറാം സെമസ്റ്റര്‍ ബിഎ മദ്ദളം (സിബിസിഎസ് 2021 അഡ്മിഷന്‍ റെഗുലര്‍, 20172020 അഡ്മിഷന്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ 23ന് നടത്താനിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ 29 ലേക്ക് മാറ്റി. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

നവംബറില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം എല്‍എല്‍ബി (ഓണേഴ്സ് 2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം എല്‍എല്‍ബി (ഓണേഴ്സ് 20152017 അഡ്മിഷന്‍ സപ്ലിമെന്ററി, 20132014 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 30 വരെ 2018 അഡ്മിഷന്‍ മുതലുള്ള വിദ്യാര്‍ഥികള്‍ ഓണ‍ലൈനിലും 2018 അഡ്മിഷന് മുന്‍പുള്ളവര്‍ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തിലും സമര്‍പ്പിക്കണം.

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫിസിക്സ് മെറ്റീരിയല്‍ സയന്‍സ് (റെഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2023), മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഹോം സയന്‍സ് ബ്രാഞ്ച് 10(എ) ചൈല്‍ഡ് ഡവലപ്മെന്റ്, ബ്രാഞ്ച് 10(ഡി) ഫാമിലി ആന്റഡ് കമ്മ്യൂണിറ്റി സയന്‍സ് നവംബര്‍ 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.