സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് മൂന്നാം സെമസ്റ്റർ പരീക്ഷാ ഫലം
Wednesday, August 26, 2020 10:43 PM IST
2019 ഡിസംബറിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടന്ന മൂന്നാം സെമസ്റ്റർ എംബിഎ (റഗുലർ, റീ അപ്പിയറൻസ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
2019 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പിജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (പാർട്ട് ടൈം 20172019) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പ്രത്യേക പരീക്ഷ
കോവിഡ് വ്യാപനം മൂലം ആറാം സെമസ്റ്റർ ബിരുദ പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് സെപ്റ്റംബർ അവസാനത്തോടെ പ്രത്യേക പരീക്ഷ നടത്താനും സിൻഡിക്കറ്റ് തീരുമാനിച്ചു. സ്വാശ്രയ കോളജിലെ അധ്യാപകർക്കും ജീവനക്കാർക്കും ലോക്ഡൗണ്‍ കാലയളവിലെ ശന്പളം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ കോളജുകൾക്ക് നിർദേശം നൽകും.