എംഎ ഇംഗ്ലീഷ് പരീക്ഷാ ഫലം
Monday, July 27, 2020 11:03 PM IST
കോട്ടയം: എംജി സർവകലാശാല 2019 ജൂലൈയിൽ നടന്ന മൂന്നും നാലും സെമസ്റ്റർ എംഎ ഇംഗ്ലീഷ് പ്രൈവറ്റ് (റഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. 2015 അഡ്മിഷന് മുന്‍പുള്ള വിദ്യാർഥികൾ യഥാക്രമം 370, 160 രൂപ ഫീസടച്ച് അപേക്ഷ പരീക്ഷ കണ്‍ട്രോളറുടെ ഓഫീസിൽ നൽകണം.
2015 മുതലുള്ള അഡ്മിഷൻ വിദ്യാർഥികൾ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി നൽകണം.