എംജി മൂല്യനിർണയ ക്യാന്പുകൾക്കു തുടക്കം
Monday, December 2, 2019 11:27 PM IST
കോട്ടയം: എംജി സർവകലാശാലയിലെ മൂന്ന്, അഞ്ച് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പുകൾക്കു തുടക്കം. ഒന്പത് കേന്ദ്രങ്ങളിലായി 4.5 ലക്ഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണയമാണു നടക്കുക.
മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് ബിരുദ പരീക്ഷകളുടെയും മൂല്യനിർണയം ഇതോടൊപ്പം നടക്കും. സിൻഡിക്കേറ്റംഗങ്ങളുടെ മേൽനോട്ടത്തിൽ ക്യാന്പ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ക്യാന്പുകൾ പ്രവർത്തിക്കുന്നത്. ഓരോ ക്യാന്പിലും ക്യാന്പ് ഓഫീസറെയും ആറ് ജീവനക്കാരെ വീതവും നിയോഗിച്ചിട്ടുണ്ട്.
ഡിസംബർ അവസാനവാരത്തോടെ അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.