ഒന്നാം സെമസ്റ്റർ എംഎഡ് പരീക്ഷകൾ ഡിസംബർ ഒന്പതു മുതൽ
Wednesday, November 20, 2019 11:20 PM IST
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കുന്ന ഒന്നാം സെമസ്റ്റർ എംഎഡ് എക്സ്റ്റേണൽ പരീക്ഷകൾ ഡിസംബർ ഒന്പതു മുതൽ ആരംഭിക്കും. ഡിസംബർ രണ്ടുവരെയും 50 രൂപ പിഴയോടെ നാലുവരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
മൂന്നാം വർഷ എംഎസ്സി മെഡിക്കൽ അനാട്ടമി (2016 അഡ്മിഷൻ റെഗുലർ, 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 29 മുതൽ ആരംഭിക്കും. 22 വരെയും 525 രൂപ പിഴയോടെ 23 വരെയും 1,050 രൂപ സൂപ്പർ ഫൈനോടെ 25 വരെയും അപേക്ഷിക്കാം.
പരീക്ഷ ഫലം
2019 ജൂലൈയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എംഎഡ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.