മൂന്നാം സെമസ്റ്റർ ബികോം ഫലം പ്രസിദ്ധീകരിച്ചു
Friday, August 9, 2019 10:48 PM IST
2018 ഒക്ടോബറിലെ മൂന്നാം സെമസ്റ്റർ ബികോം സിബിസിഎസ് (മോഡൽ 1, 2, 3) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ക്ലാസുകൾ മാറ്റി
ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ പഠനവകുപ്പിൽ 10, 11 തീയതികളിൽ നടത്താനിരുന്ന ക്ലാസ് മാറ്റി.
വൈവവോസി മാറ്റി
12, 13 തീയതികളിൽ നടത്താനിരുന്ന പത്താം സെമസ്റ്റർ ബിആർക് (റെഗുലർ/സപ്ലിമെന്ററി) ജൂണ് 2019 പരീക്ഷയുടെ തീസിസ് മൂല്യനിർണയവും വൈവാവോസിയും മാറ്റി. പുതുക്കിയ തീയതി പിന്നീട്. മൂല്യനിർണയത്തിനുള്ള തീസിസ് 13നു വൈകുന്നേരം നാലിനകം സമർപ്പിക്കണം.
പരീക്ഷ തീയതി
ഒന്നും മൂന്നും രണ്ടും വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി (റെഗുലർ) പരീക്ഷകൾ യഥാക്രമം 27, സെപ്റ്റംബർ നാല്, സെപ്റ്റംബർ 18 തീയതികളിൽ ആരംഭിക്കും. 14 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം.
ബിഎ, ബികോം പ്രൈവറ്റ്; പരീക്ഷകേന്ദ്രങ്ങൾ
മൂന്നും നാലും സെമസ്റ്റർ ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷൻ (2017 അഡ്മിഷൻ സിബിസിഎസ് റെഗുലർ/2017നു മുന്പുള്ള അഡ്മിഷൻ സിബിസിഎസ്എസ് സപ്ലിമെന്ററി) ബിരുദ പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് വിതരണകേന്ദ്രങ്ങളും പരീക്ഷാകേന്ദ്രങ്ങളുമായി. വിശദവിവരം www.mgu.ac.in ൽ ലഭിക്കും.
വനിത ഇൻസ്ട്രക്ടർ
ലേഡീസ് ഫിറ്റ്നസ് സെന്ററിൽ കരാറടിസ്ഥാനത്തിൽ വനിത ഇൻസ്ട്രക്ടറെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാസം 12,500 രൂപയാണ് പ്രതിഫലം. യോഗ്യത: പ്ലസ്ടു പാസായിരിക്കണം, വെയിറ്റ് ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ്, ബോഡി ബിൽഡിംഗ് ഇവയിലേതെങ്കിലുമുള്ള പ്രവൃത്തിപരിചയം, അംഗീകൃത സ്ഥാപനങ്ങളിൽ ആറുമാസത്തിൽ കുറയാതെ വനിത ഇൻസ്ട്രക്ടറെന്ന നിലയിലുള്ള പ്രവൃത്തി പരിചയം, അംഗീകൃത അലോപ്പതി ഡോക്ടറിൽനിന്നുള്ള ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്. ഡെപ്യൂട്ടി രജിസ്ട്രാർ 2 (ഭരണ വിഭാഗം), മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പിഒ, അതിരന്പുഴ 686560 എന്ന വിലാസത്തിൽ 15നു വൈകുന്നേരം അഞ്ചിനു മുന്പായി അപേക്ഷ സമർപ്പിക്കണം.
പിജി പ്രൈവറ്റ് സിലബസ്
പിജി പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്ക് അധ്യയന വർഷം മുതൽ (201920) റെഗുലർ സ്കീമിലുള്ള പരിഷ്കരിച്ച സിലബസാണ് ബാധകം. വിശദമായ സിലബസ് www.mgu.ac.in ൽ.