"സായ് പല്ലവിയെ ഇഷ്ടമാണ്, പക്ഷേ വിളിക്കാന്‍ പേടി
Wednesday, May 31, 2023 1:38 PM IST
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സായ് പല്ലവി. മലയാള ചിത്രം പ്രേമത്തിലൂടെ അരങ്ങേറിയ സായ് പല്ലവി പിന്നീടു തെലുങ്കിലും തമിഴിലുമെല്ലാം തിളങ്ങുന്നതാരമായി മാറുകയായിരുന്നു. അഭിനേത്രി എന്നതിനുപരി മികച്ച നർത്തകി കൂടിയാണ് സായ് പല്ലവി.
തന്റെ വ്യക്തിജീവിതം സ്വകാര്യമാക്കിതന്നെ വയ്ക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് സായ് പല്ലവി. അതുകൊണ്ട് തന്നെ സിനിമയ്ക്ക് പുറമെയുള്ള സായ് പല്ലവിയുടെ ജീവിതം വാര്‍ത്തകളില്‍ അധികം ഇടം നേടാറില്ല. പ്രേക്ഷകരെ പോലെതന്നെ അഭിനേതാക്കളും സായ് പല്ലവിയുടെ ആരാധകരായുണ്ട്.
ഇപ്പോഴിതാ സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു നടന്. ബോളിവുഡിലെ മിന്നും താരമായ ഗുല്‍ഷന്‍ ദേവയ്യയാണ് സായ് പല്ലവിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞത്. ഒരഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
"എനിക്ക് സായ് പല്ലവിയോട് അതിയായ ക്രഷ് ഉണ്ട്. കുറച്ച് നാളായി ഇതിങ്ങനെ പോകുന്നു. എന്റെ പക്കല്‍ അവരുടെ നമ്പറുമുണ്ട്. പക്ഷെ അവരെ സമീപിക്കാനുള്ള ധൈര്യമില്ല. അവര്‍ ഗംഭീര നടിയും നര്‍ത്തകിയുമാണ്. ഇതൊരു ക്രഷ് മാത്രമാണെന്ന് കരുതുന്നു. അതില്‍ കൂടുതലൊന്നുമില്ല.
ചിലപ്പോഴൊക്കെ അവരോട് മോഹം തോന്നും. അവര്‍ വളരെ നല്ല നടിയാണ്. ജീവിതത്തില്‍ എന്നെങ്കിലും ഒരുനാള്‍ അവരുടെ കൂടെ അഭിനയിക്കാന്‍ സാധിക്കുമായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ഒരുപാട് സന്തോഷിക്കും. ബാക്കി എനിക്കറിയില്ല.
ഒന്നും നടന്നില്ലെങ്കില്‍ ഞാനെന്ത് ചെയ്യാനാണ്. നടക്കണമെന്നുണ്ടെങ്കില്‍ നടക്കും. നടക്കില്ല എന്നാണെങ്കില്‍ നടക്കില്ല. പക്ഷെ നല്ലൊരു നടിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചാല്‍ അത് നല്ലതാണ്. അതില്‍ തെറ്റില്ല. അതെങ്കിലും ചെയ്യാന്‍ പറ്റുമല്ലോ'- എന്നാണു ഗുൽഷൻ പറഞ്ഞത്.
താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഗുല്‍ഷനെ പോലെ അഭിനയ മികവ് തെളിയിച്ച നടനില്നിന്നുമുള്ള വാക്കുകളോട് സായ് പല്ലവി എങ്ങനെ പ്രതികരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.