ഇരട്ടകൊലപാതകത്തിന്റെ കുരുക്ക് അഴിക്കാൻ "കുരുക്ക്'; ചിത്രീകരണം പുരോഗമിക്കുന്നു
Tuesday, May 30, 2023 11:41 AM IST
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രമാണ് കുരുക്ക്. നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രികരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
തലസ്ഥാനനഗരിയെ നടുക്കിയ ഒരു ഇരട്ടക്കൊലപാതകത്തിന്റെ കുരുക്കഴിക്കുവാൻ ശ്രമിക്കുന്ന സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനിൽ ആന്റോയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സിഐ സാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മഹേഷ് , ബാലാജി ശർമ്മ, ബിന്ദു കെ.എസ്, യമുന, രാജ് കുമാർ, പ്രീതാ പ്രദീപ്, മീര നായർ, അസീം ഇബ്രാഹിം, ശ്രീജിത്ത് ശ്രീകണ്ഠൻ, സുബിൻ ടാർസൻ, അജയഘോഷ്, സന്ദീപ് സച്ചു, ഡോ.അനീഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഛായാഗ്രഹണം - റെജിൻസ് സാന്റോ. സംഗീതം- യു.എസ്. ദീക്ഷ്, സുരേഷ് പെരിനാട്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുഹാസ് അശോകൻ. കലാസംവിധാനം - രതീഷ് വലിയകുളങ്ങര. കോസ്റ്റ്യും ഡിസൈൻ - രാംദാസ്. മേക്കപ്പ് - ജിജു കൊടുങ്ങല്ലൂർ. സംഘട്ടനം- ബ്യൂസ്ലി രാജേഷ്. ഗാനങ്ങൾ - രാജേഷ് നീണ്ടകര, ഷാനി ഭുവൻ.
കോ- റൈറ്റർ ആൻഡ് ക്രിയേറ്റീവ് ഡയറക്ടർ - പി.ജിംഷാർ. പ്രൊജക്റ്റ് ഡിസൈനർ - അഖിൽ അനിരുദ്ധ്. ഫിനാൻസ് മാനേജർ - അഷയ് ജെ. ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - കുര്യൻ ജോസഫ്. പ്രൊഡക്ഷൻ കൺടോളർ - മുരുകൻ. പിആർഒ- വാഴൂർ ജോസ്.