ഹിന്ദിയിൽ സംവിധായകനായി റോഷൻ ആൻഡ്രൂസ്; ഷാഹിദ് കപൂർ നായകൻ
Saturday, May 27, 2023 4:00 PM IST
സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്. ഷാഹിദ് കപൂറിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായിരിക്കുമെന്ന് റോഷൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. ഒരു ആക്ഷൻ ത്രില്ലറായിട്ടാകും ചിത്രം ഒരുക്കുന്നത്.
സീ സ്റ്റുഡിയോയും റോയി കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ബോബി-സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദിയില്‍ സംഭാഷണമെഴുതുന്നത് ഹുസൈന് ദലാല്‍ ആയിരിക്കുമെന്നാണ് സൂചന. എന്നാല്‍ ഇതില്‍ സ്ഥിരീകരണം ഇല്ല.
സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി എന്നാണ് വിവരം. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ സാറ്റര്‍ഡേ നൈറ്റാണ് അവസാനമായി റോഷന്റേതായി മലയാളത്തില്‍ ഇറങ്ങിയ ചിത്രം.