ഞാൻ എന്റെ മാക്കത്തിനെ കണ്ടു; ഫ്ലൈറ്റിൽ പ്രേം നസീറായി തകർത്തഭിനയിച്ച് ജയറാം; പൊട്ടിച്ചിരിച്ച് ഷീല
Sunday, March 19, 2023 2:22 PM IST
വിമാനത്തിൽ നടി ഷീലയുമൊന്നിച്ച് പകർത്തിയ ജയറാമിന്റെ രസകരമായ വീഡിയോ വൈറലാകുന്നു. ഞാൻ എന്റെ മാക്കത്തിനെ കണ്ടു എന്നു പറഞ്ഞ് പ്രേംനസീറായി തകർത്തഭിനയിക്കുകയാണ് ജയറാം. നടന്റെ തൊട്ടടുത്ത സീറ്റിലാണ് ഷീല ഇരിക്കുന്നത്. ജയറാമിന്റെ മിമിക്രി കേട്ട് പൊട്ടിച്ചിരിക്കുന്ന ഷീലയെ വീഡിയോയിൽ കാണാം.
ഞാൻ ഒരുപാട് കാലത്തിന് ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്. മാക്കത്തിന് സുഖമാണോ എന്നാണ് ജയറാം പ്രേം നസീറിന്റെ ശബ്ദത്തിൽ ചോദിക്കുന്നത്. ജയറാമിന്റെ സംസാരം കേട്ട് പൊട്ടിച്ചിരിക്കുന്ന ഷീലയെ വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായി എത്തുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലായിരുന്നു ജയറാമും ഷീലയും ഒന്നിച്ചഭിനയിച്ചത്.