കാടകലം ആമസോൺ പ്രൈമിൽ
Thursday, September 23, 2021 6:27 PM IST
പെരിയാർവാലി ക്രിയേഷൻസിന്റെ ബാനറിൽ സഗിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത കാടകലം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു.
ജിന്റോ തോമസും സഗിൽ രവീന്ദ്രനും ചേർന്നാണ് ചിത്രത്തിനു തിരക്കഥ എഴുതിയിരിക്കുന്നത്. ഇതിനോടകം തന്നെ കാടകലം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്
മാസ്റ്റർ ഡാവിഞ്ചി സതീഷും സിനിമാ താരവും നാടക പ്രവർത്തകനുമായ സതീഷ് കുന്നോത്തുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചലച്ചിത്രതാരം കോട്ടയം പുരുഷനും മറ്റു താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് പി.എസ്. ജയഹരി സംഗീതം പകരുന്നു.
കാടിന്റെ നിലനിനിൽപ്പും ആദിവാസികളുടെ പ്രശ്നങ്ങളും അച്ഛൻ- മകൻ ബന്ധത്തിന്റെ തീവ്രതയും സംസാരിക്കുന്ന കഥയാണ് കാടകലം. ഇടുക്കി ഡാമിന്റെ പരിസര പ്രദേശത്ത് ഉൾവനത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്.സിനിമയുടെ ചില സീനുകളിൽ ആദിവാസികളും അഭിനയിച്ചിട്ടുണ്ട് എന്നത് ഈ ഒരു പ്രത്യേകതയാണ്
നിലവിൽ ആമസോണിന്റെ യുകെ, യുഎസ് പ്ലാറ്റ്ഫോമുകളിൽ റീലീസ് ആയ കാടകലം ഉടനെ ഇന്ത്യയിൽ റിലീസ് ചെയ്യുന്നതാണ്.