"45' ഗ്രാൻഡ് ടീസർ ലോഞ്ച് കൊച്ചിയിൽ നടന്നു
Saturday, April 19, 2025 5:38 PM IST
ശിവരാജ്കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 45 എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ് ടീസർ ലോഞ്ച് ഏപ്രിൽ 16ന് ഫോറം മാളിൽ നടന്നു. ചടങ്ങിൽ കന്നഡ താരങ്ങളായ ശിവരാജ് കുമാറും ഉപേന്ദ്രയും സന്നഹിതരായിരുന്നു. മലയാളത്തിന്റെ യുവതാരം ആന്റണി വർഗീസ് പെപ്പയും ചടങ്ങിൽ പങ്കെടുത്തു.
ഓഗസ്റ്റ് 15ന് തീയറ്ററുകളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംഗീത സംവിധായകനായ അർജുൻ ജെന്യയാണ്. സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. രമേശ് റെഡ്ഡിയാണ് ചിത്രം നിർമിക്കുന്നത്. 100 കോടിയിലധികം മുടക്കു മുതലുള്ള ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികൾ ചെയ്തിരിക്കുന്നത് കാനഡയിലാണ്.
കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഛായാഗ്രഹണം - സത്യ ഹെഡ്ജ്, സംഭാഷണം - അനിൽകുമാർ, സംഗീതം - അർജുൻ ജന്യ, ആർട്ട് ഡയറക്ടർ - മോഹൻ പണ്ഡിത്, വസ്ത്രാലങ്കാരം - പുട്ടാ രാജു, വിഎഫ്എക്സ് - യാഷ് ഗൗഡ, കൊറിയോഗ്രാഫി - ചിന്നി പ്രകാശ്, ബി ധനംജയ്, പിആർഒ - മഞ്ജു ഗോപിനാഥ്.