രാമു കാര്യാട്ട് അവാർഡ് വിതരണം ഇന്ന്; ആസിഫും അപർണയും അവാർഡുകൾ ഏറ്റുവാങ്ങും
Thursday, April 17, 2025 10:15 AM IST
24-ാമത് രാമു കാര്യാട്ട് അവാർഡുകൾ ഇന്ന് സമ്മാനിക്കും. തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ സമാപന ദിനമായ വ്യാഴാഴ്ച വൈകുന്നേരം ആറുമുതൽ ആരംഭിക്കുന്ന വിപുലമായ ചടങ്ങില്‍ വെച്ചാണ് അവാർഡ് ദാനം.
ആസിഫ് അലിയാണ് മികച്ച നടൻ. അപർണ ബാലമുരളി മികച്ച നടിയും ഉണ്ണി മുകുന്ദൻ പാൻ ഇന്ത്യൻ താരം എന്ന അവാർഡിനും അർഹനായി.
കിഷ്കിന്ധാ കാണ്ഡത്തിലെ അഭിനയത്തിനാണ് അസിഫ് അലി നേട്ടം കൈവരിച്ചത്. കിഷ്കിന്ധാ കാണ്ഡം, രായൻ, രുധിരം എന്നീ ചിത്രങ്ങൾ മുൻനിർത്തി അപർണ ബാലമുരളിയെ മികച്ച നടിയായും മാർക്കോയിലെ പ്രകടനത്തിന് ഉണ്ണി മുകുന്ദനെ പാൻ ഇന്ത്യൻ താരമായും തെരഞ്ഞടുത്തു.
ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, അർജുൻ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, രാജേഷ് മാധവൻ,ആൻസൺ പോൾ, അഭിമന്യു തിലകൻ, ഇഷാൻ, ഷെരീഫ് മുഹമ്മദ്, ഡബ്സി, ഫ്രെയ, നിർമാതാവ് ജോബി ജോർജ്, എ.എസ്. ദിനേശ്, സുരഭി ലക്ഷ്മി, മാലാ പാർവതി, ചിത്ര നായർ, ചിന്നു ചാന്ദ്നി, ശ്രുതി രാമചന്ദ്രൻ തുടങ്ങിയ പ്രമുഖരാണ് ഈ വർഷത്തെ രാമു കാര്യാട്ട് അവാർഡിന് അർഹരായവർ.
തൃശൂർ കരിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ സമാപന ദിനമായ ഏപ്രിൽ 17ന് നടത്തുന്ന വിപുലമായ ചടങ്ങിൽ വെച്ച് ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.