പുരസ്കാര നിറവില്‍ പൃഥ്വിരാജും ഉര്‍വശിയും അടക്കമുള്ളവര്‍; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു
Thursday, April 17, 2025 10:03 AM IST
54-ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്ന ജെ സി ഡാനിയേൽ പുരസ്കാരം ഷാജി എൻ. കരുൺ ഏറ്റുവാങ്ങി.
പൃഥ്വിരാജ് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. ആടുജീവിതം സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. ഉർവശിയും (ഉള്ളൊഴുക്ക്) ബീന ആർ. ചന്ദ്രനും(തടവ്) മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അവാർഡ് ബുക്ക് മന്ത്രി വി. ശിവൻകുട്ടി മന്ത്രി കെ.എൻ. ബാലഗോപാലിന് നൽകി പ്രകാശിപ്പിച്ചു. കൊട്ടാരക്കരയിൽ നടക്കുന്ന വനിതാ ചലച്ചിത്ര മേളയുടെ ഡിസൈൻ മന്ത്രി കെ. രാജൻ, മേയർ ആര്യ രാജേന്ദ്രൻ, സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ്, അയ്യർ, ജൂറി അംഗം ആൻ അഗസ്റ്റിൻ എന്നിവർക്ക് നൽകി പ്രകാശിപ്പിച്ചു.
വി.കെ. പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ സുധീർ മിശ്ര, രചനാവിഭാഗം ജൂറി ചെയർപേഴ്സൺ ഡോ. ജാനകി ശ്രീധരൻ, മധുപാൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സി അജോയ് എന്നിവർ പങ്കെടുത്തു.