ഇത്തരമൊരു സ്വീകരണം ആദ്യമായിട്ടാണ്, കളിയാക്കിയതാണോയെന്ന് സംശയം; ചിരിപ്പിച്ച് ബേബി ഗേൾ ലൊക്കേഷനിൽ നിവിൻ പോളി
Tuesday, April 15, 2025 10:59 AM IST
ബേബി ഗേൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യാനെത്തിയ നിവിൻ പോളിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വിഷു ദിനത്തിലാണ് താരം പുതിയ ചിത്രത്തിൽ ജോയിൻ ചെയ്തത്.
ചെണ്ടമേളവും പടക്കവുമൊക്കെ പൊട്ടിച്ചായിരുന്നു നിവിൻ പോളിയെ സംവിധായകനും അണിയറക്കാരും സെറ്റിലേക്കു സ്വീകരിച്ചത്. ഇതാദ്യമായാണ് തനിക്ക് ഇങ്ങനെയൊരു സ്വീകരണം ഒരു സിനിമയുടെ സെറ്റിൽ ലഭിക്കുന്നതെന്ന് നിവിൻ പോളി പറഞ്ഞു.
‘‘സിനിമയുടെ സെറ്റിൽ ഇന്നു ജോയിൻ ചെയ്യുകയാണ്. ആദ്യമായാണ് ഇങ്ങനെയൊരു സ്വീകരണമൊക്കെ ലഭിക്കുന്നത്. സാധാരണ വന്ന ശേഷം വസ്ത്രമൊക്കെ മാറി നേരെ കാമറയ്ക്കു മുന്നിലേക്കു വരുകയാണ് പതിവ്. ഇതിപ്പോൾ ചെണ്ട മേളമൊക്കെ, കളിയാക്കിയതാണോ എന്നു സംശയമുണ്ട്. വൈകുന്നേരം നിർമാതാവിന് അടുത്ത് ചോദിച്ചുകൊള്ളാം.’’നിവിൻ പോളിയുടെ വാക്കുകൾ ഇങ്ങനെ.
ഗരുഡൻ എന്ന ചിത്രത്തിന് ശേഷം അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ ബേബി ഗേളായി എത്തുന്നത് പ്രൊഡക്ഷൻ ഇൻ-ചാർജ് അഖിൽ യശോദരന്റെ 15 ദിവസം മാത്രം പ്രായമായ രുദ്ര എന്ന പെൺകുട്ടിയാണ്.
സെറ്റിൽവെച്ച് നിവിൻ പോളി "ബേബി ഗേളിനെ" തന്റെ കൈകളിലേക്ക് ഏറ്റുവാങ്ങിയത് മനോഹരമായ ഒരു വിഷു കാഴ്ച്ച തന്നെയായിരുന്നു.
ബോബി - സഞ്ജയ് ടീം ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യൂ എന്നിവയാണ് മറ്റു ചിത്രങ്ങൾ.
ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അശ്വന്ത് ലാൽ, അസീസ് നെടുമങ്ങാട്, ഷാബു പ്രൗദീൻ, എന്നിവരും ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം - ജെയ്ക്സ് ബിജോയ്സ്, കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ,
എക്സിക്കുട്ടീവ് - പ്രൊഡ്യൂസർ - നവീൻ പി. തോമസ്, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് പന്തളം
പ്രൊഡക്ഷൻ ഇൻചാർജ്. അഖിൽ യശോധരൻ. ഛായാഗ്രഹണം - ഫയസ് സിദ്ദിഖ്, എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ, കലാസംവിധാനം - അനിസ് നെടുമങ്ങാട്. കോസ്റ്റ്യും ഡിസൈൻ - മെൽവിൻ ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്, സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി.
ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, അഡ്മിനിസ്റ്റേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ബബിൻ ബാബു. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ്. ജയശീലൻ സദാനന്ദൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.