വിധവായ സ്ത്രീ നിങ്ങൾ മാത്രമല്ല; രേണു സുധിക്കെതിരെ സ്വപ്ന സുരേഷ്
Tuesday, April 15, 2025 8:13 AM IST
അന്തരിച്ച ടെലിവിഷൻ-സിനിമ താരം കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ രൂക്ഷ വിമർശനവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ലെന്നും ദയവായി സംസ്കാരത്തെ ബഹുമാനിക്കാൻ പഠിക്കണമെന്നും സ്വപ്ന സുരേഷ് കുറിച്ചു.
വിഷുവിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ രേണു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വിമർശനവുമായി സ്വപ്ന എത്തിയത്.
""ഇതാണോ 2025ലെ പുതിയ വിഷു? ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് അഭ്യർഥിക്കുന്നു. ആൺകുട്ടികൾ അങ്ങനെ പറയുന്നു. എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്, കഷ്ടം, വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്. ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല'' സ്വപ്ന സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

സ്വപ്നയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുമായെത്തിയത്. അന്യരുടെ കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശം ആർക്കുമില്ലെന്നും സ്വപ്ന നാടിനു നല്ല പേര് സമ്പാദിച്ചു കൊടുത്തയാളല്ലെന്നു മനസിലാക്കണമെന്നുമായിരുന്നു അതിലൊരു കമന്റ്.