തൃശൂരിലെ വീട്ടിൽ അമ്മയ്ക്കും സഹോദരനുമൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാര്യർ
Monday, April 14, 2025 2:53 PM IST
വിഷു ചിത്രങ്ങളുമായി നടി മഞ്ജു വാര്യർ. തൃശൂരിലെ വീട്ടിൽ അമ്മയ്ക്കും സഹോദരകുടുംബത്തിനുമൊപ്പമായിരുന്നു താരത്തിന്റെ വിഷു ആഘോഷം. സാരിയുടുത്ത് മേക്കപ്പില്ലാതെ തനി നാടൻ രൂപത്തിലാണ് മഞ്ജു എത്തിയത്.
മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യർ, സഹോദരഭാര്യ അനുപമ, സഹോദരപുത്രി ആവണി എന്നിവരെ ചിത്രങ്ങളിൽ കാണാം. സഹോദരൻ മധു വാര്യറും മകൾ ആവണിയുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ചെറിയ മിറർ വർക്കുകൾ മാത്രം ചെയ്ത സോഫ്റ്റ് കോട്ടൻ സാരിയും കറുപ്പ് നിറത്തിലുള്ള ബ്ലൗസുമാണ് താരം അണിഞ്ഞത്. എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ നേർന്നുകൊണ്ടാണ് ചിത്രങ്ങള്‍ മഞ്ജു പോസ്റ്റ് ചെയ്തത്.