തിയറ്ററിനെ ഇളക്കിമറിച്ച ആ രംഗങ്ങൾ ഇതാ; സ്നീക്ക് പീക്ക് പുറത്തുവിട്ട് 'എമ്പുരാൻ'
Monday, April 14, 2025 10:08 AM IST
തിയറ്ററിനെ ഇളക്കി മറിച്ച് മുന്നേറുകയാണ് എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന്റെ ഹൈമൊമന്റുകൾ ഉൾപ്പെടുത്തിയുള്ള സ്നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ് എമ്പുരാൻ. മാർച്ച് 27 ന് റിലീസ് ചെയ്ത സിനിമ നിലവിൽ ആഗോളതലത്തിൽ 250 കോടിയിലധികം രൂപ നേടി കഴിഞ്ഞു. വിഷു റിലീസുകൾ എത്തിയപ്പോഴും ചിത്രം തിയറ്ററിൽ പ്രദർശനം തുടരുകയാണ്.
ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.
വിവാദങ്ങളെ വെട്ടിവീഴ്ത്തി ചരിത്രയാത്ര തുടർന്ന എമ്പുരാൻ മലയാളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന സിനിമയായി മാറി. മഞ്ഞുമ്മൽ ബോയ്സിനെ തകർത്താണ് മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി എമ്പുരാൻ മാറിയത്.
മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. അതേസമയം എമ്പുരാന്റെ ആഗോള ഗ്രോസ് കളക്ഷൻ 250 കോടി പിന്നിട്ടു.
മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ടു നേടിയെടുത്ത കളക്ഷനാണ് വെറും 10 ദിവസം കൊണ്ട് എമ്പുരാൻ തകർത്തെറിഞ്ഞത്. ചിത്രത്തിന്റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടു കഴിഞ്ഞു.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയർ ലഭിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. സിനിമയുടെ ആഗോള ഷെയർ കളക്ഷനാണിത്.
ഇന്ത്യയില്‍ കേരളത്തിനു പുറത്തുനിന്നും 30 കോടിയാണ് സിനിമ വാരിയത്. കേരളത്തിൽ നിന്നും ചിത്രം 50 കോടി കഴിഞ്ഞ ദിവസം പിന്നിട്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി മോഹൻലാല്‍ ചിത്രം വിദേശത്ത് ഒന്നാമതെത്തിയിട്ടുണ്ട്.
വെറും രണ്ട് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയത്. റിലീസ് ചെയ്ത് അഞ്ച് ദിവസംകൊണ്ട് 200 കോടി ക്ലബിലും ഇടംപിടിച്ചു.