എല്ലാം ഓക്കേ അല്ലേ അണ്ണായെന്ന് പൃഥ്വിരാജിനോട് ആന്റണി പെരുമ്പാവൂർ; രാജുവിന്റെ മറുപടി വൈറൽ
Monday, April 7, 2025 12:11 PM IST
വിവാദങ്ങൾക്കിടയിൽ പുതിയ പോസ്റ്റുമായി ആന്റണി പെരുമ്പാവൂർ. പൃഥ്വിരാജിനൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ആന്റണി പെരുമ്പാവൂർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നിൽ പൃഥ്വിരാജുമായി സൗഹൃദം പങ്കുവെയ്ക്കുന്നതും രണ്ടാമത്തെ ചിത്രം പൃഥ്വിരാജിനെ ചുംബിക്കുന്നതുമാണ്.
‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. പിന്നല്ല എന്നാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞത്.
നേരത്തേ എമ്പുരാന്റെ ബജറ്റുമായി ബന്ധപ്പെട്ട് നിർമാതാവ് സുരേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
ഇത് പിന്നീട് അദ്ദേഹം നീക്കംചെയ്യുകയും ചെയ്തിരുന്നു. അന്ന് ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നത്.
സ്നേഹപൂർവം എന്ന അടിക്കുറിപ്പോടെയാണ് തിരക്കഥാകൃത്തായ മുരളി ഗോപിക്കൊപ്പമുള്ള ചിത്രം ആന്റണി പങ്കുവച്ചത്. എന്നും എപ്പോഴും എന്ന ക്യാപ്ഷനോടെ മോഹൻലാലിനൊപ്പം നടന്നുപോകുന്നൊരു ചിത്രവും ആന്റണി പങ്കുവച്ചു.