ന​ടി ഐ​മ റോ​സ്മി അ​മ്മ​യാ​യി. നി​ർ​മാ​താ​വ് സോ​ഫി​യ പോ​ളി​ന്‍റെ മ​ക​ൻ കെ​വി​ൻ പോ​ളാ​ണ് ഐ​മ​യു​ടെ ഭ​ർ​ത്താ​വ്. ഇ​രു​വ​ർ​ക്കും പെ​ൺ​കു​ഞ്ഞാ​ണ് പി​റ​ന്ന​ത്. ഒ​ൻ​പ​തു മാ​സം നി​ഗൂ​ഢ​മാ​യി സൂ​ക്ഷി​ച്ച സ്വ​പ്നം ക​ണ്ണു​തു​റ​ന്നു​വെ​ന്ന് ഐ​മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് കെ​വി​ൻ കു​റി​ച്ചു.

‘ഒ​മ്പ​ത് മാ​സ​ക്കാ​ലം അ​വ​ൾ ഒ​രു നി​ഗൂ​ഢ​ത​യാ​യി​രു​ന്നു, ഒ​രു ഹൃ​ദ​യ​മി​ടി​പ്പ്, സൗ​മ്യ​മാ​യ ഒ​രു ച​വി​ട്ട്, ഇ​രു​ട്ടി​ൽ രൂ​പം കൊ​ള്ളു​ന്ന ഒ​രു സ്വ​പ്നം. ഇ​ന്ന് ആ ​സ്വ​പ്നം അ​വ​ളു​ടെ ക​ണ്ണു​ക​ൾ തു​റ​ന്നു ഞ​ങ്ങ​ളെ നോ​ക്കി. എ​ന്‍റെ ലോ​കം ഇ​താ. ഒ​രു നി​മി​ഷം കൊ​ണ്ട് എ​ന്‍റെ ലോ​കം പു​തി​യ​താ​യി തോ​ന്നു​ന്നു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. എ​ല​നോ​ർ, നി​ന്‍റെ പു​തി​യ ജീ​വി​ത​ഗാ​ഥ​യി​ലേ​ക്ക് സ്വാ​ഗ​തം.’’ കെ​വി​ൻ കു​റി​ച്ചു.

നി​വി​ൻ പോ​ളി നാ​യ​ക​നാ​യ ജേ​ക്ക​ബി​ന്‍റെ സ്വ​ര്‍​ഗ​രാ​ജ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലേ​ക്കെ​ത്തി​യ താ​ര​മാ​ണ് ഐ​മ റോ​സ്മി. 2018 ജ​നു​വ​രി നാ​ലി​ന് ആ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം.

മു​ന്തി​രി​വ​ള്ളി​ക​ള്‍ ത​ളി​ര്‍​ക്കു​മ്പോ​ള്‍, പ​ട​യോ​ട്ടം, ആ​ർ​ഡി​എ​ക്സ്, ലി​റ്റി​ൽ ഹാ​ർ​ട്ട്സ് എ​ന്നി​വ​യാ​ണ് ഐ​മ അ​ഭി​ന​യി​ച്ച മ​റ്റു ചി​ത്ര​ങ്ങ​ൾ. ഐ​മ​യ്ക്കൊ​രു ഇ​ര​ട്ട സ​ഹോ​ദ​രി കൂ​ടി​യു​ണ്ട്. ഐ​ന.

ഐ​മ​യും ഐ​ന​യും ക്ലാ​സി​ക്ക​ൽ ന​ർ​ത്ത​ക​രാ​ണ്. ഇ​രു​വ​രും പ​ഠി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം ദു​ബാ​യി​ലാ​ണ്. ദൂ​രം എ​ന്ന ചി​ത്ര​ത്തി​ൽ ഇ​വ​ർ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.