എന്റെ ജീവിതം നീ കൂടുതൽ രസകരമാക്കുന്നു; മയോനിയെ ചേർത്തുനിർത്തി ഗോപി സുന്ദർ
Wednesday, April 2, 2025 1:23 PM IST
സുഹൃത്ത് മയോനിയെക്കുറിച്ച് ഗോപിസുന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. എന്റെ ജീവിതം നീ കൂടുതൽ രസകരമാക്കുന്നു എന്നാണ് മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി കുറിച്ചത്.
‘നിങ്ങൾ കൂടുതൽ മാന്ത്രികത അർഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഗോപിയുടെ സ്റ്റോറി മയോനി ഷെയർ ചെയ്യുകയും ചെയ്തു. മയോനിയുടെയും ഗോപി സുന്ദറിന്റെയും ചിത്രം ഇതിനകം ചർച്ചയായിക്കഴിഞ്ഞു.
അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം കുറച്ചുനാളായി സംഗീതമേഖലയിൽ സജീവമല്ലായിരുന്നു ഗോപി. ഈയടുത്താണ് പാലക്കാട് ഒരു പരിപാടിയിലൂടെ ഗോപി തിരിച്ചെത്തിയത്. വേദിയിൽ ഗോപിക്കൊപ്പം മയോനിയും പ്രകടനം നടത്താൻ എത്തിയിരുന്നു. തന്റെ ജീവിതത്തിലെ ആദ്യത്തെ വലിയ ലൈവ് പരിപാടിയാണെന്നും അതിന് അവസരം നൽകിയതിനു ഗോപി സുന്ദറിനോടു നന്ദി പറയുകയാണെന്നും മയോനി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തേ വാർത്തകളുണ്ടായിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അത്തരത്തിൽ വാർത്തകൾ തലപൊക്കിയത്.
എന്നാൽ വിഷയത്തിൽ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാത്രവുമല്ല, ഒരുമിച്ചുള്ള ചിത്രങ്ങൾ പല ആവർത്തി പങ്കുവയ്ക്കുകയുമുണ്ടായി.