എമ്പുരാനിൽ ഒളിപ്പിച്ചുവച്ച ആ സർപ്രൈസ് ഇതാണ്; എൽ3യിലെ പ്രധാനതാരം
Wednesday, April 2, 2025 9:58 AM IST
എമ്പുരാൻ സിനിമയിൽ സർപ്രൈസ് ആയി വച്ചിരുന്ന പ്രണവ് മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്.
എമ്പുരാന്റെ ക്ലൈമാക്സ് ഭാഗത്ത് ചെറിയ സീനിലാണ് പ്രണവ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം ലൂസിഫർ ഫ്രഞ്ചസിയിലെ മൂന്നാംഭാഗത്തിൽ പ്രധാനതാരമായെത്തുന്നത് പ്രണവ് മോഹൻലാൽ ആയിരിക്കും. 1980 കാലഘട്ടത്തിലൂടെയാകും സിനിമയുടെ കഥ പറയുക.
സിനിമയുടെ പ്രമോഷനുകളിലും മറ്റുമൊക്കെ പ്രണവ് മോഹൻലാലിന്റെ സാന്നിധ്യം ഒരിക്കൽ പോലും അണിയറക്കാർ സ്ഥിരീകരിച്ചിരുന്നില്ല. ഹൈറേഞ്ചിൽ നിന്നും ഒളിച്ചോടി മുംബൈയിലെത്തുന്ന സ്റ്റീഫനെയാണ് എമ്പുരാനിൽ കാണിക്കുന്നത്.
എമ്പുരാൻ ആഗോള കളക്ഷനിൽ 200 കോടി പിന്നിട്ടു. കേരളത്തിൽ നിന്നു മാത്രം ചിത്രം നാല് ദിവസം കൊണ്ട് വാരിയത് 50 കോടിയാണ്. കേരളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന ചിത്രമായും എമ്പുരാൻ മാറി.