എന്പുരാനിലെ രാഷ്ട്രീയം പറയാൻ ചില്ലറ ധൈര്യം പോരാ; ബിനീഷ് കോടിയേരി
Friday, March 28, 2025 10:00 AM IST
എമ്പുരാൻ സിനിമയുടെ പ്രമേയത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയം പറയാൻ ചില്ലറ ധൈര്യം പോരെന്ന് നടൻ ബിനീഷ് കോടിയേരി.
ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയായി സിനിമയിൽ കാണിക്കുന്ന ചില കാര്യങ്ങൾ പച്ചയ്ക്കാണ് പറയുന്നതെന്നും അതിനു ധൈര്യം കാണിച്ച എമ്പുരാൻ സിനിമയുടെ അണിയറക്കാർക്ക് അഭിനന്ദനങ്ങളെന്നും ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.
‘‘ഇന്നത്തെ ഇന്ത്യയിൽ ഒരു ബിഗ് ബജറ്റ് പടം സംഘപരിവാർ ഗുജറാത്തിൽ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിൽ അതിൽ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന് പച്ചയ്ക്ക് പറയുന്നുണ്ടെങ്കിൽ അതിന് ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.’’ബിനീഷ് കോടിയേരിയുടെ വാക്കുകൾ.
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായിട്ടാണ് എത്തിയത്. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്.