എ ഡ്രമാറ്റിക്ക് ഡെത്തിലെ വീഡിയോ ഗാനം
Friday, March 28, 2025 9:11 AM IST
നാടകത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന എ ഡ്രമാറ്റിക് ഡെത്ത് എന്ന സിനിമയിലെ ആദ്യ ഗാനം മനോരമ മ്യൂസിക്കലിലൂടെ പുറത്തിറങ്ങി.
പെരുത്ത ഭൂമീന്റെ യുള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്, നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ നാടക പ്രവർത്തകൻ വിജേഷ് കെ.വിയുടെ വരികൾക്ക് അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം എന്ന ഗാനത്തിലൂടെ ഇന്നും ജീവിയ്ക്കുന്ന ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് ആണ് സംഗീതം നല്കിയിരിക്കുന്നത്.
രമേശ് മുരളി, എലിസബത്ത് രാജു, വിജേഷ് കെ.വി. തുടങ്ങിയവരാണ് ഗായകർ. കാപ്പിരി തുരുത്ത് എന്ന ചിത്രത്തിന് ശേഷം സഹീർ അലി രചനയും സംവിധാനവും നിർവഹിയ്ക്കുന്ന സിനിമയാണ്
എ ഡ്രമാറ്റിക് ഡെത്ത്.
എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് നിർമിക്കുന്ന എ ഡ്രമാറ്റിക്ക് ഡെത്ത് 2025 മേയ് ഒന്നിന് പ്രദർശനത്തിനെത്തുന്നു.
നാടകത്തിലൂടെ സിനിമയിൽ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ, ഷൈലജ പി. അമ്പു, ശാരദ കുഞ്ഞുമോൻ, ഷാനവാസ്, രോഹിത്, പ്രേംദാസ്, ബിനു പത്മനാഭൻ, സി.സി.കെ. മുഹമ്മദ്, ഷിബു മുപ്പത്തടം, ധ്വനി എന്നിവരോടൊപ്പം കെ.കെ.സാജനും പ്രധാന കഥാപാത്രത്തിലെത്തുന്നു.
നിസാർ ജമീൽ, ജയചന്ദ്രൻ, റഫീക്ക് ചൊക്ലി, മഞ്ജു, വിദ്യ മുകുന്ദൻ, അനൂജ് കെ.സാജൻ തുടങ്ങിയവരും വേഷമിടുന്നു. നൂർദ്ദീൻ ബാവ ഛായാഗ്രാഹണം നിർവഹിക്കുന്നു.
സുരേഷ് പാറപ്രം, വിജേഷ് കെ.വി. എന്നിവരുടെ വരികൾക്ക് അനശ്വര സംഗീത സംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് സംഗീതം പകരുന്നു. അകാലത്തിൽ അന്തരിച്ച നാടക പ്രതിഭ മരട് ജോസഫ് ആദ്യവും അവസാനവുമായി ഈ സിനിമയിലൂടെ പിന്നണി ഗായകനായി എന്ന പ്രത്യേകതയുണ്ട്.
രമേശ് മുരളി, എലിസബത്ത് രാജു, അനോജ് കെ. സാജൻ,വിജേഷ് കെ വി എന്നിവരാണ് മറ്റു ഗായകർ. പശ്ചാത്തല സംഗീതം-മധു പോൾ. കല-മനു പെരുന്ന, ഗ്രാഫിക്സ്-സമീർ ലാഹിർ, ചമയം-പട്ടണം ഷാ, വസ്ത്രാലങ്കാരം-പി.പി. ജോയ്, അശോകൻ തേവയ്ക്കൽ,
സ്റ്റിൽസ്- സാബു ഏഴിക്കര, പരസ്യകല-സജീഷ് എം. ഡിസൈൻ, എഡിറ്റിംഗ്-അബു താഹിർ, സൗണ്ട് ഡിസൈനിംഗ്- എസ്.രാധാകൃഷ്ണൻ, സംഘട്ടനം-അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗോപാലക്യഷ്ണൻ, സഹസംവിധാനം-സജീവ് ജി., ജാവേദ് അസ്ലം, പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറംമൂട്, പ്രൊജക്ട് ഡിസൈനർ- മാൽക്കോംസ്, ഖാലിദ് ഗാനം. തിയറ്റർ സ്കച്ചസ്- മണിയപ്പൻ ആറന്മുള, മീഡിയ പ്രമോഷൻ- സുനിത സുനിൽ, പി ആർ ഒ-എ.എസ്. ദിനേശ്.