ആദ്യ ദിനം 50 കോടി നേട്ടവുമായി എമ്പുരാൻ
Wednesday, March 26, 2025 3:40 PM IST
അഡ്വാൻസ് ബുക്കിംഗിലൂടെ ആദ്യ ദിനം 50 കോടി ക്ലബിലെത്തി മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ ആഴ്ചയിലെ ഗ്ലോബൽ കളക്ഷൻ 80 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് എമ്പുരാൻ പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിനാണ് കൂടുതൽ അഡ്വാൻസ് ബുക്കിംഗ് നടന്നിട്ടുള്ളതെന്നാണ് സൂചന. ചൊവ്വാഴ്ചയാണ് മറ്റു നാല് അന്യഭാഷകളിൽ സെൻസർ നടപടികൾ പൂർത്തിയായത്.
മാർച്ച് 27നാണ് എമ്പുരാന്റെ ഗ്ലോബൽ റിലീസ്. ഇന്ത്യൻ സമയം രാവിലെ ആറു മണിക്കാണ് സിനിമയുടെ ആദ്യ പ്രദർശനം ആരംഭിക്കുക. ലോകം മുഴുവനുള്ള മലയാളികൾ ആകാംഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.