നടൻ മനോജ് ഭാരതിരാജ അന്തരിച്ചു
Wednesday, March 26, 2025 9:45 AM IST
നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. വിഖ്യാത സംവിധായകൻ ഭാരതിരാജയുടെ മകനാണ് മനോജ്. ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനിമയിലൂടെയാണ് മനോജ് അരങ്ങേറ്റം കുറിച്ചത്.
അല്ലി അർജുന, സമുദ്രം, ഈശ്വരൻ, വിരുമാൻ, കടൽപൂക്കൾ എന്നിവയാണ് മനോജിന്റെ പ്രശസ്ത സിനിമകൾ. മാർഗഴി തിങ്കൾ എന്ന സിനിമ സംവിധാനം ചെയ്തു.

കുഞ്ചാക്കോ ബോബൻ നായകനായ സ്നേഹിതൻ എന്ന ചിത്രത്തിലെ നായികയും മലയാളിയുമായ നന്ദനയാണ് മനോജിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.