സ്റ്റീഫനായി വരണോ? അതോ ഖുറേഷിയായി വരണോ? റിലീസിന് ഏത് വേഷത്തിലെത്തണമെന്ന് പൃഥ്വിയോട് മോഹൻലാലിന്റെ ചോദ്യം
Wednesday, March 26, 2025 9:27 AM IST
എന്പുരാൻ കാണാനായി തിയറ്ററിലെത്തുമ്പോൾ കറുപ്പണിഞ്ഞ് വരണമെന്ന് ആശീർവാദ് സിനിമാസ് അവരുടെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു. അതിന് മറുപടിയായി പൃഥ്വിരാജ് ‘ഞാൻ തയാർ. ലാലേട്ടന്റെ കാര്യവും ഞാൻ ഏറ്റു’ എന്നു പറഞ്ഞ് ട്വീറ്റ് ഷെയർ ചെയ്തു. ഇപ്പോഴിതാ അതിന് മോഹൻലാൽ നൽകിയ മറുപടിയാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
'ഞാനും തയാർ. എന്നാൽ ഡയറക്ടർ സാർ, ഞാൻ ആരായിട്ടാണ് വരേണ്ടത്? സ്റ്റീഫനായി വരണോ? അതോ ഖുറേഷിയായോ?' എന്നാണ് മോഹൻലാലിൻറെ ചോദ്യം. ആവേശകരമായ പ്രതികരണമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ആരാധകർക്കിടയിലുണ്ടാക്കിയത്.
അതോടെ, റിലീസ് ദിവസം മോഹൻലാൽ ഏതു ഗെറ്റപ്പിൽ എത്തുമെന്നതിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. വെളുപ്പണിഞ്ഞ് സ്റ്റീഫൻ നെടുമ്പള്ളി ആകുമോ അതോ കറുപ്പണിഞ്ഞ് കുറേഷി അബ്രാം ആകുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിൽ മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ അടക്കമുള്ളവര്‍ കറുപ്പണിഞ്ഞാണ് എത്തിയത്. എന്നാൽ, ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയ മെഗാ സ്റ്റാർ മമ്മൂട്ടി വെളുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്.
ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാൻ. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.