നടി നിമിഷ സജയന്റെ പിതാവ് അന്തരിച്ചു
Thursday, January 23, 2025 11:58 AM IST
നടി നിമിഷ സജയന്റെ പിതാവ് സജയന് നായര്‍ (63) അന്തരിച്ചു. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസം.
കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ്. ജോലി സംബന്ധമായി വർഷങ്ങളായി മുംബൈയിലാണ് താമസം. ഭാര്യ: ബിന്ദു സജയന്. മക്കള്‍: നിമിഷ സജയന്, നീതു സജയന്.