ഒരു ലോട്ടറി ടിക്കറ്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങളുമായി ബമ്പർ; ട്രെയിലർ
Tuesday, January 21, 2025 2:47 PM IST
വേദാപിക്ച്ചേഴ്സിന്റെ ബാനറിൽ എസ്. ത്യാഗരാജൻ നിർമിക്കുന്ന ബന്പർ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം എം. സെൽവകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ചിത്രം ജനുവരി 24ന് തിയറ്ററുകളിലെത്തും.
തമിഴ്നാട്ടിൽ നിന്നും ശബരിമലയിലെത്തുന്ന ഒരു സ്വാമി ശബരിമലയിൽ വച്ച് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുന്നു. ഈ ടിക്കറ്റ് അദ്ദേഹത്തിൽ നിന്നും നഷ്ടമാകുന്നു.അതേ ടിക്കറ്റിന് ബംബർ ലോട്ടറി അടിക്കുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
വെട്രി, ശിവാനി, ഹരീഷ് പേരടി, ടിറ്റു വിത്സൻ, സീമാ.ജി. നായർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. സംഗീതം - ഗോവിന്ദ് വസന്ത്. ഛായാഗ്രഹണം - വിനോദ് രത്ന സ്വാമി. കോ-പ്രൊഡ്യൂസർ - രാഘവ രാജ. ആർ. സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ- വാഴൂർ ജോസ്.