നിവിൻ പോളിയുടെ വേറിട്ട ഭാവം; യേഴ് കടൽ യേഴ് മലൈ ട്രെയിലർ
Tuesday, January 21, 2025 8:32 AM IST
തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ്, പേരന്പ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് സംവിധായകൻ റാം, നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ‘യേഴ് കടൽ യേഴ് മലൈ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.
അഞ്ജലി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നടൻ സൂരി നിർണായക വേഷം കൈകാര്യം ചെയ്യുന്നു.
കഴിഞ്ഞ വർഷം മേയിൽ നെതർലൻഡ്സിൽ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വച്ചായിരുന്നു യേഴ് കടൽ യേഴ് മലൈയുടെ പ്രീമിയർ നടന്നത്. ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണു ചിത്രം അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശനം നടത്തി. മികച്ച പ്രേക്ഷകസ്വീകാര്യതയാണു ചിത്രത്തിനു ലഭിച്ചത്.
സംഗീതസംവിധായകൻ യുവൻ ശങ്കർ രാജയാണ് യേഴ് കടൽ യേഴ് മലൈക്കു വേണ്ടി ഈണമൊരുക്കുന്നത്. എൻ.കെ. ഏകാംബരം ഛായാഗ്രഹണവും മദി.വി.എസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
സുരേഷ് കാമാച്ചിയുടെ നേതൃത്വത്തിലുള്ള വി ഹൗസ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തും.