ക​ന്ന​ഡ സി​നി​മാ​രം​ഗ​ത്തെ ല​ഹ​രി​യി​ട​പാ​ട് കേ​സി​ൽ ന​ടി രാ​ഗി​ണി ദ്വി​വേ​ദി​ക്കും സു​ഹൃ​ത്തും റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി​യു​മാ​യ പ്ര​ശാ​ന്ത് രം​ഗ​യ്ക്കു​മെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

കേ​സി​ലെ ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​യ ഇ​വ​ർ ല​ഹ​രി​പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​തി​നോ ല​ഹ​രി​യി​ട​പാ​ടു ന​ട​ത്തി​യ​തി​നോ തെ​ളി​വു ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​നു ക​ഴി​ഞ്ഞി​ല്ലെ​ന്നു വി​ല​യി​രു​ത്തി​യാ​ണു ന​ട​പ​ടി.

വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും വി​ഐ​പി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ല​ഹ​രി​പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് 2020 സെ​പ്റ്റം​ബ​ർ നാ​ലി​ന് ബം​ഗ​ളൂ​രു കോ​ട്ട​ൺ​പേ​ട്ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണി​ത്. ഇ​വ​രെ കൂ​ടാ​തെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​കാ​രാ​യ ബി.​കെ. ര​വി​ശ​ങ്ക​ർ, ലോം ​പ​പ്പ​ർ സാം​ബ, രാ​ഹു​ൽ തോ​ൺ​സെ, മ​ല​യാ​ളി ന​ട​ൻ നി​യാ​സ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രും ഈ ​കേ​സി​ൽ പ്ര​തി​ക​ളാ​ണ്.