ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ൽ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണൂ​രി​നെ ജ​യി​ലി​ൽ അ​ട​ച്ച​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്ന് ബി​ഗ് ബോ​സ് താ​രം ഷി​യാ​സ് ക​രീം. ബോ​ഡി ഷെ​യ്മിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ ഒ​രാ​ളെ ജ​യി​ലി​ൽ അ​ട​യ്ക്കേ​ണ്ട കാ​ര്യ​മു​ണ്ടോ​യെ​ന്നും ര​ണ്ടു വ്യ​ക്തി​ക​ളെ​യും വി​ളി​ച്ചി​ട്ട് ഇ​നി ഇ​ത് ആ​വ​ർ​ത്തി​ക്ക​രു​ത് എ​ന്നൊ​രു താ​ക്കീ​ത് കൊ​ടു​ത്തു വി​ടു​ന്ന ഒ​രു കേ​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്നും ഷി​യാ​സ് പ​റ​യു​ന്നു.

കൊ​ല​പാ​ത​കി​യും മ​യ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും മ​റ്റു വ​ലി​യ തെ​റ്റു​ക​ൾ ചെ​യ്യു​ന്ന​വ​രു​മാ​ണ് ജ​യി​ലി​ൽ പോ​കേ​ണ്ട​തെ​ന്നും അ​ത്ത​ര​ക്കാ​രെ​യൊ​ന്നും തൊ​ടാ​ൻ പോ​ലീ​സ് ധൈ​ര്യ​പ്പെ​ടി​ല്ലെ​ന്നും ഷി​യാ​സ് ക​രീം പ​റ​ഞ്ഞു. സ്ത്രീ​ക​ൾ അ​വ​ർ​ക്കു കി​ട്ടു​ന്ന നി​യ​മ​പ​ര​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ മു​ത​ലെ​ടു​ക്കു​ക​യാ​ണെ​ന്നും ഷി​യാ​സ് ക​രീം പ​റ​യു​ന്നു.

‘‘എ​നി​ക്ക് ഭ​യ​ങ്ക​ര വി​ഷ​മം തോ​ന്നി. ഇ​തു വ​ലി​യ വി​ഷ​യം ആ​ണോ എ​ന്ന് ചോ​ദി​ച്ചാ​ൽ സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ച് അ​തൊ​രു വി​ഷ​യം ത​ന്നെ​യാ​ണ്. പ​ക്ഷേ ഈ ​ലോ​കം സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഒ​ക്കെ തി​ങ്ങി നി​റ​ഞ്ഞു ജീ​വി​ക്കു​ന്ന സ്ഥ​ല​മാ​ണ്. ര​ണ്ടു​പേ​രും ഇ​ക്വാ​ലി​റ്റി​ക്ക് വേ​ണ്ടി​യാ​ണ​ല്ലോ ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്.

അ​പ്പോ​ൾ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണം. ബോ​ച്ചേ​യു​ടെ സ്വ​ഭാ​വം അ​ങ്ങ​നെ​യാ​ണ്. ഒ​രു വ്യ​ക്തി​യെ വേ​റൊ​രു വ്യ​ക്തി​യെ കൊ​ണ്ട് ന​ന്നാ​ക്കാ​ൻ ഈ ​ലോ​ക​ത്ത് പ​റ്റി​ല്ല. പി​ന്നെ അ​യാ​ൾ ജ​യി​ലി​ൽ പോ​യി. അ​തി​നോ​ടൊ​ന്നും ഞാ​ൻ യോ​ജി​ക്കു​ന്നി​ല്ല. കാ​ര്യം ഇ​വി​ടെ കൊ​ല​പാ​ത​കം ചെ​യ്ത ആ​ളു​ക​ൾ പോ​ലും ജ​യി​ലി​ൽ പോ​കു​ന്നി​ല്ല. ഇ​വി​ടെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ളെ പി​ടി​ച്ചാ​ൽ പോ​ലും ജ​യി​ലി​ൽ പോ​കു​ന്നി​ല്ല. ഒ​രാ​ളെ കൊ​ല്ലു​ന്ന​തോ അ​ല്ലെ​ങ്കി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തോ ഇ​തൊ​ക്കെ​യാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ഷ​യം എ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.

ഒ​രു ക​മ​ന്‍റ് അ​ടി​ച്ചു അ​ല്ലെ​ങ്കി​ൽ അ​ങ്ങ​നെ​യൊ​ക്കെ ബോ​ഡി ഷെ​യ്മി​ങ് ന​ട​ത്തി, ഇ​തൊ​ക്കെ വ​ള​രെ മോ​ശ​മാ​ണെ​ങ്കി​ൽ പോ​ലും ഇ​തി​നൊ​ക്കെ ജ​യി​ലി​ൽ പോ​കേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ എ​ന്നാ​ണ് ഞാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. കേ​സ് വ​ലു​ത് ത​ന്നെ​യാ​ണ്, ഒ​രു സ്ത്രീ​യെ ബോ​ഡി ഷെ​യ്മി​ങ് ചെ​യ്യു​ക അ​ല്ലെ​ങ്കി​ൽ ബോ​ഡി​യെ പ​റ്റി പ​റ​യു​ന്ന​ത് വ​ള​രെ മോ​ശ​മാ​ണ്.

പ​ക്ഷേ അ​തി​നു ജ​യി​ലി​ൽ പോ​കേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ. കൊ​ടും ഭീ​ക​ര​മാ​യ തെ​റ്റു​ക​ൾ ചെ​യ്ത ആ​ളു​ക​ളാ​ണ് ജ​യി​ലി​ൽ പോ​വു​ക. എ​ന്‍റെ പേ​രി​ലും വ്യാ​ജ​മാ​യ വാ​ർ​ത്ത വ​ന്നി​രു​ന്നു. ഞാ​ൻ അ​ന്ന് ചി​ന്തി​ച്ച ഒ​രു കാ​ര്യ​മു​ണ്ട്. ഒ​ന്നോ ര​ണ്ടോ മൂ​ന്നോ നാ​ലോ ദി​വ​സം ന​മ്മ​ൾ ജ​യി​ലി​ൽ പോ​യി ക​ഴി​ഞ്ഞാ​ൽ നൂ​റ് ദി​വ​സം കി​ട​ന്ന​തി​നു തു​ല്യ​മാ​ണ്. ജ​യി​ലി​ൽ പോ​കു​ന്ന​ത് ത​ന്നെ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യം ത​ന്നെ​യാ​ണ്. ഇ​പ്പോ​ൾ അ​യാ​ൾ​ക്ക് കു​റ്റ​ബോ​ധം ഉ​ണ്ടാ​കും. എ​ന്നാ​ൽ ര​ണ്ടു വ്യ​ക്തി​ക​ളെ​യും വി​ളി​ച്ചി​ട്ട് ഇ​നി ഇ​ത് ആ​വ​ർ​ത്തി​ക്ക​രു​ത് എ​ന്നൊ​രു താ​ക്കീ​ത് കൊ​ടു​ത്തു വി​ടു​ന്ന ഒ​രു കേ​സേ ഉ​ള്ളൂ ഇ​തെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.

കാ​ര്യം ബോ​ഡി​യി​ൽ ക​യ​റി ബ​ല​മാ​യി അ​ങ്ങ​നെ അ​റ്റാ​ക്ക് ചെ​യ്യു​ക​യോ അ​ല്ലെ​ങ്കി​ൽ സെ​ക്ഷ്വ​ൽ ആ​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളൊ​ക്കെ ചെ​യ്യു​മ്പോ​ഴാ​ണ് ജ​യി​ലി​ൽ പോ​കേ​ണ്ടി വ​രേ​ണ്ട​തെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ക​ള്ള് കു​ടി​ച്ച് വ​ണ്ടി ഓ​ടി​ച്ച് ആ​ളു​ക​ളെ കൊ​ല്ലു​ന്നു​ണ്ട്, ആ ​കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ് അ​ല്ലേ ക​ട്ട് ആ​വു​ന്നു​ള്ളൂ. ഒ​രാ​ളെ വ​ണ്ടി ഇ​ടി​ച്ചു കൊ​ല്ലു​ക​യാ​ണ്, ജീ​വ​ൻ പോ​കു​ന്ന കാ​ര്യ​മാ​ണ്.

അ​പ്പോ​ഴും ലൈ​സ​ൻ​സ് മാ​ത്ര​മേ ക​ട്ട് ആ​വു​ക​യു​ള്ളൂ. നി​യ​മം കു​റ​ച്ചൊ​ക്കെ മാ​റാ​നു​ണ്ട്. ന​മ്മു​ടെ നാ​ട്ടി​ൽ നി​യ​മ​ത്തി​ലു​ള്ള ചി​ല ആ​നു​കൂ​ല്യ​ങ്ങ​ൾ സ്ത്രീ​ക​ൾ മു​ത​ലെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. പ​ക്ഷേ അ​തു​പോ​ലെ​ത​ന്നെ ന​ല്ല കേ​സു​ക​ൾ ഉ​ണ്ട്. ചി​ല കേ​സു​ക​ൾ അ​വ​ർ ഭീ​ക​ര​മാ​യി​ട്ട് മു​ത​ലെ​ടു​ക്കു​ന്നു.

ഓ​രോ ആ​ളു​ക​ൾ​ക്കും അ​വ​ര​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കാം. ഞാ​ൻ ഒ​രു സി​ക്സ് പാ​ക്ക് ഉ​ള്ള ഒ​രാ​ളാ​ണെ​ങ്കി​ൽ സി​ക്സ് പാ​ക്ക് കാ​ണു​ന്ന ത​ര​ത്തി​ൽ വ​സ്ത്രം ധ​രി​ക്കും. കാ​ര​ണം അ​ത് എ​ന്റെ ശ​രീ​ര​മാ​ണ്. മ​റ്റു​ള്ള​വ​ർ​ക്ക് വേ​ണ്ടി എ​ന്‍റെ ഡ്ര​സിം​ഗ് മാ​റ്റ​ണം എ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല. അ​ക്കാ​ര്യ​ത്തി​ൽ ഹ​ണി റോ​സി​നെ ഞാ​ൻ ഒ​രി​ക്ക​ലും കു​റ്റം പ​റ​യി​ല്ല. ആ ​സ്ത്രീ​യു​ടെ ഭാ​ഗ​ത്ത് ത​ന്നെ​യാ​ണ് ഞാ​ൻ നി​ൽ​ക്കു​ന്ന​ത്.

പ​ക്ഷേ ഇ​ങ്ങ​നെ​യൊ​രു കേ​സി​ൽ ജ​യി​ലി​ൽ പോ​കേ​ണ്ട കാ​ര്യം ഉ​ണ്ടോ എ​ന്നൊ​ക്കെ​യാ​ണ് ഞാ​ൻ ചി​ന്തി​ക്കു​ന്ന​ത്. 14 ദി​വ​സം റി​മാ​ൻ​ഡ് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ ? അ​ത്ര വ​ലി​യ കു​റ്റ​മൊ​ന്നും അ​ദ്ദേ​ഹം ചെ​യ്തി​ട്ടി​ല്ലെ​ന്നും ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ഹ​ണി റോ​സി​നെ​യും ഞാ​ൻ കു​റ്റം പ​റ​യു​ന്നി​ല്ല. സ്ത്രീ ​ഒ​രു ഫോ​ട്ടോ അ​പ്‌​ലോ​ഡ് ചെ​യ്താ​ൽ അ​തി​ന​ടി​യി​ൽ വ​ന്ന് മോ​ശം ക​മ​ന്‍റ് ഇ​ടു​ന്ന​വ​ന്മാ​ർ ശ്ര​ദ്ധി​ക്കു​ക. ഭ​യ​ങ്ക​ര കു​റ്റ​മാ​ണ​ത്. അ​തു​പോ​ലെ പ​ബ്ലി​ക് വേ​ദി​യി​ൽ സ്ത്രീ​ക​ളെ ക​മ​ന്‍റ് അ​ടി​ക്കു​ന്ന​വ​രും ശ്ര​ദ്ധി​ക്കു​ക. ഇ​ത് ന​മ്മു​ടെ നി​യ​മ​ത്തി‍​റെ ഒ​രു മു​ന്ന​റി​യി​പ്പ് ആ​യി​രി​ക്കാം.

ബോ​ച്ചേ ജ​യി​ലി​ൽ പോ​യ​ത് ക​ണ്ട​പ്പോ​ൾ ഭ​യ​ങ്ക​ര വി​ഷ​മ​മാ​യി പോ​യി. ന​ല്ല പ്രാ​യ​മു​ണ്ട് അ​യാ​ൾ​ക്ക്. അ​യാ​ളെ ക​ഴു​ത്തി​ൽ പി​ടി​ച്ച് ജീ​പ്പി​ലേ​ക്ക് ത​ള്ളു​ന്ന സീ​നൊ​ക്കെ ക​ണ്ട​പ്പോ​ൾ വി​ഷ​മം തോ​ന്നി. അ​തി​നേ​ക്കാ​ൾ കൊ​ടും ക്രി​മി​ന​ൽ​സ് ഇ​വി​ടെ കേ​ര​ള​ത്തി​ൽ ഇ​ഷ്ടം പോ​ലെ ഉ​ണ്ട്. അ​വ​രെ പോ​യി തൊ​ടാ​നു​ള്ള ഒ​രു ധൈ​ര്യം പോ​ലീ​സു​കാ​ർ​ക്കി​ല്ല. അ​യാ​ളെ ക​ഴു​ത്തി​ൽ പി​ടി​ച്ച് ജീ​പ്പി​ലേ​ക്ക് ത​ള്ളു​ന്ന​ത് ക​ണ്ട​പ്പോ​ൾ എ​നി​ക്ക് വി​ഷ​മം തോ​ന്നി. കാ​ര​ണം അ​ത്ര വ​ലി​യ കു​റ്റം ഒ​ന്നും അ​യാ​ൾ ചെ​യ്തി​ട്ടി​ല്ല. ഭീ​ക​ര​മാ​യി​ട്ടു​ള്ള കു​റ്റ​മാ​ണോ ഒ​രു സ്ത്രീ​യെ ക​മ​ന്‍റ് അ​ടി​ച്ചു, അ​ല്ലെ​ങ്കി​ൽ ഉ​ദ്ഘാ​ട​ന​ത്തി​ൽ കൈ ​പി​ടി​ച്ചു ക​റ​ക്കി. അ​ങ്ങ​നെ ഒ​രു ക​മ​ന്‍റ് അ​ടി​ച്ചു, അ​തി​നു അ​യാ​ൾ മാ​പ്പ് പ​റ​യു​ക​യും ഒ​ക്കെ ചെ​യ്തു എ​ന്ന് തോ​ന്നു​ന്നു.

ഞാ​ൻ ഇ​തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ വ​ലി​യ​ആ​ളൊ​ന്നു​മ​ല്ല. പ​ക്ഷേ എ​ന്നാ​ലും എ​ന്‍റെ അ​ഭി​പ്രാ​യം ഇ​താ​ണ്. നി​ങ്ങ​ൾ ചോ​ദി​ച്ച​തു​കൊ​ണ്ട് പ​റ​ഞ്ഞ​താ​ണ്. ദ​യ​വ് ചെ​യ്ത് എ​ന്നെ കു​റ്റം പ​റ​യ​രു​ത്. ഞാ​ൻ ഈ ​ര​ണ്ടു​പേ​രു​ടെ​യും ഭാ​ഗ​ത്ത​ല്ല. ബൊ​ച്ചെ​യു​ടെ ഭാ​ഗ​ത്തും തെ​റ്റു​ണ്ട്, ഹ​ണി റോ​സി​ന്‍റെ ഭാ​ഗ​ത്തും തെ​റ്റു​ണ്ടെ​ന്നേ ഞാ​ൻ പ​റ​യു​ക​യു​ള്ളൂ. ഈ ​ലോ​ക​ത്ത് വി​ട്ടു​വീ​ഴ്ച, അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഒ​രു മ്യൂ​ച്വ​ൽ അ​ണ്ട​ർ​സ്റ്റാ​ൻ​ഡിം​ഗ് വേ​ണം.

അ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ഈ ​ലോ​ക​ത്ത് വി​ജ​യി​ച്ചി​ട്ടു​ള്ളൂ. അ​ങ്ങ​നെ വ്യ​ക്തി​പ​ര​മാ​യ വൈ​രാ​ഗ്യ​ങ്ങ​ളും വാ​ശി​യും കൊ​ണ്ട് ഒ​രാ​ളെ ജ​യി​ലി​ൽ ഇ​ടു​ക ഒ​ക്കെ ക​ഷ്ട​മാ​ണ്. ഹ​ണി റോ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു​പാ​ട് ആ​ളു​ക​ൾ വ​ന്നു ക​മ​ന്‍റ് ഇ​ടാ​റു​ണ്ട്, ഒ​രു​പാ​ട് ആ​ളു​ക​ളെ ഇ​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​നി​യെ​ങ്കി​ലും ശ്ര​ദ്ധി​ക്കു​ക.

ഒ​രു മൊ​ബൈ​ൽ ഉ​ണ്ടെ​ങ്കി​ൽ ഒ​രു ഫേ​ക്ക് അ​ക്കൗ​ണ്ട് എ​ടു​ത്തി​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മെ​ന്റ​ലി ഹ​റാ​സ് ചെ​യ്യു​ന്ന ഒ​രു​പാ​ട് ആ​ളു​ക​ളു​ണ്ട്. അ​വ​ർ​ക്കൊ​രു ഒ​രു വാ​ണിം​ഗ് ആ​ണ് ഈ ​ജ​യി​ലി​ൽ പോ​ക്ക് എ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. പ​ക്ഷേ ബോ​ച്ചേ​യു​ടെ കാ​ര്യ​ത്തി​ൽ പാ​വം തോ​ന്നു​ന്നു.’’ ഷി​യാ​സ് ക​രീം പ​റ​ഞ്ഞു.