ഐ​ശ്വ​ര്യ റാ​യി​ക്കു ന​ന്ദി പ​റ​ഞ്ഞ് അ​ഭി​ഷേ​ക് ബ​ച്ച​ൻ. ഐ​ശ്വ​ര്യ വീ​ട്ടി​ലി​രു​ന്ന് മ​ക​ളെ നോ​ക്കു​ന്ന​തു കൊ​ണ്ടാ​ണ് ത​നി​ക്ക് പു​റ​ത്തി​റ​ങ്ങി സി​നി​മ ചെ​യ്യാ​ന്‍ പ​റ്റു​ന്ന​തെ​ന്നും അ​തി​ൽ ഐ​ശ്വ​ര്യ​യോ​ട് ന​ന്ദി​യു​ണ്ടെ​ന്നും അ​ഭി​ഷേ​ക് പ​റ​യു​ന്നു.

പു​തി​യ ചി​ത്ര​മാ​യ ഐ ​വാ​ണ്ട് ടു ​ടോ​ക്കി​ന്‍റെ പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ദ് ​ഹി​ന്ദു​വി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ഭി​ഷേ​ക് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

""എ​ന്‍റെ വീ​ട്ടി​ല്‍ എ​നി​ക്ക് പു​റ​ത്തി​റ​ങ്ങി സി​നി​മ ചെ​യ്യാ​നു​ള്ള ഭാ​ഗ്യ​മു​ണ്ട്. പ​ക്ഷേ ഐ​ശ്വ​ര്യ വീ​ട്ടി​ല്‍ ആ​രാ​ധ്യ​യെ നോ​ക്കി ഇ​രി​ക്കു​ക​യാ​ണ്. അ​തി​ല്‍ എ​നി​ക്ക് ഐ​ശ്വ​ര്യ​യോ​ട് അ​തി​യാ​യ ന​ന്ദി.

ഞാ​ന്‍ ജ​നി​ച്ച​തി​ന് ശേ​ഷം അ​മ്മ സി​നി​മ ഉ​പേ​ക്ഷി​ച്ചു. ഞ​ങ്ങ​ള്‍​ക്കൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു അ​ത്. അ​ച്ഛ​ന്‍ എ​പ്പോ​ഴും കൂ​ടെ ഇ​ല്ലാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ട് ഞ​ങ്ങ​ള്‍ അ​റി​ഞ്ഞി​ട്ടേ ഇ​ല്ല. തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍ ഉ​റ​ങ്ങു​ന്ന അ​ച്ഛ​നെ ആ​ഴ്ച​ക​ളോ​ളം ഞ​ങ്ങ​ള്‍ കാ​ണാ​റി​ല്ല.

ഞ​ങ്ങ​ള്‍ ഉ​റ​ങ്ങി​യ​തി​നു ശേ​ഷ​മാ​കും അ​ദ്ദേ​ഹം വീ​ട്ടി​ല്‍ എ​ത്തു​ക. ഞ​ങ്ങ​ള്‍ എ​ഴു​ന്നേ​ല്‍​ക്കു​മ്പോ​ഴേ​ക്കും അ​ദ്ദേ​ഹം പോ​യി​രി​ക്കും. തി​ര​ക്കി​നി​ട​യി​ലും ഞ​ങ്ങ​ള്‍​ക്കാ​യി സ​മ​യം നീ​ക്കി​വെ​ക്കാ​ന്‍ അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചി​രു​ന്നു.’’​അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ വാ​ക്കു​ക​ൾ

ഐ​ശ്വ​ര്യ-​അ​ഭി​ഷേ​ക് വി​വാ​ഹ​മോ​ച​ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് അ​ഭി​ഷേ​കി​ന്‍റെ പ​രാ​മ​ര്‍​ശം. ഇ​രു​വ​രും വേ​ര്‍​പി​രി​യാ​നൊ​രു​ങ്ങു​ക​യാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നെ​ങ്കി​ലും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. മാ​ത്ര​മ​ല്ല വി​വാ​ഹ​മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കെ​തി​രെ അ​മി​താ​ഭ് ബ​ച്ച​നും ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തു​വ​ന്നി​രു​ന്നു.