ബോ​ളി​വു​ഡ് താ​ര​ദ​മ്പ​തി​ക​ളാ​യ ഐ​ശ്വ​ര്യ​റാ​യി​യു​ടെ​യും അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ​യും വി​വാ​ഹ​മോ​ച​ന​ത്തെ കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ള് കു​റ​ച്ചാ​യി. അം​ബാ​നി കു​ടും​ബ​ത്തി​ലെ വി​വാ​ഹ​ത്തി​ല്‍ ഇ​രു​വ​രും ര​ണ്ടാ​യി വ​ന്ന​തോ​ടെ​യാ​ണ് ഊ​ഹാ​പോ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കാ​ൻ തു​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ക​ള്‍ ആ​രാ​ധ്യ ബ​ച്ച​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​ശ്വ​ര്യ പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ളി​ല്‍ ദ​മ്പ​തി​ക​ളെ ഒ​രു​മി​ച്ച് കാ​ണാ​തി​രു​ന്ന​തും വേ​ർ​പി​രി​ഞ്ഞോ എ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടി.

പ​ക്ഷെ, അ​പ്പോ​ഴൊ​ന്നും ഇ​തി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ കു​ടം​ബം ത​യ്യാ​റാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ല്‍, അ​മി​താ​ഭ് ബ​ച്ച​ന്‍ ത​ന്നെ ത​ന്‍റെ പേ​ഴ്സ​ണ​ല്‍ ബ്ലോ​ഗി​ലൂ​ടെ അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. നീ​ണ്ട കു​റി​പ്പ് പോ​സ്റ്റ് ചെ​യ്തു​കൊ​ണ്ടാ​ണ് ബ​ച്ച​ന്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ന്ന​ത്.

താ​ന്‍ ഒ​രു​കാ​ല​ത്തും കു​ടും​ബ​ത്തേ​ക്കു​റി​ച്ച് ഏ​റെ സം​സാ​രി​ച്ചി​ട്ടി​ല്ല. കാ​ര​ണം, അ​തെ​ന്‍റെ സ്വ​കാ​ര്യ​ത​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​ന്‍റെ ര​ഹ​സ്യാ​ത്മ​ക​ത എ​നി​ക്ക് നി​ര്‍​ബ​ന്ധ​മാ​ണ്. ഊ​ഹാ​പോ​ഹ​ങ്ങ​ളെ​ല്ലാം അ​ങ്ങ​നെ അ​വ​ശേ​ഷി​ക്കും. അ​സ​ത്യ​മാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ഒ​രു​റ​പ്പു​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പോ​ലും അ​ര്‍​ഹി​ക്കു​ന്നി​ല്ല. ചോ​ദ്യ​ചി​ഹ്ന​മി​ട്ടു​കൊ​ണ്ടു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പ​ല​രും പു​റ​ത്തു​വി​ടു​ന്ന​തെ​ന്നും ബി​ഗ് ബി ​പ​റ​ഞ്ഞു.

എ​ന്തു​വേ​ണ​മെ​ങ്കി​ലും പ്ര​ച​രി​പ്പി​ക്കാം. പ​ക്ഷെ, ഇ​ത് ചോ​ദ്യ​ചി​ഹ്ന​ത്തോ​ടൊ​പ്പ​മാ​വു​മ്പോ​ള്‍ അ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് കൂ​ടു​ത​ല്‍ എ​രി​വും പു​ളി​യു​മു​ള്ള അ​സ​ത്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. അ​ത് എ​ങ്ങ​നെ​യാ​ണ് ഇ​തി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ ബാ​ധി​ക്കു​ന്ന​ത് എ​ന്ന് ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും അ​മി​താ​ഭ് ബ​ച്ച​ന്‍ പ​റ​ഞ്ഞു.