ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് ഐ​ശ്വ​ര്യ​ല​ക്ഷ്മി. മാ​യാ​ന​ദി, വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും, വ​ര​ത്ത​ൻ തു​ട​ങ്ങി​യ സി​നി​മ​ക​ൾ ഐ​ശ്വ​ര്യ​യു​ടെ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യി. ത​മി​ഴ​ക​ത്തേ​ക്കും തെ​ലു​ങ്കി​ലേ​ക്കും ഐ​ശ്വ​ര്യ ക​ട​ന്നു.

മ​ണി​ര​ത്ന​ത്തി​ന്‍റെ പൊ​ന്നി​യി​ന്‌ സെ​ൽ​വ​നി​ലും ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ന് തെ​ന്നി​ന്ത്യ​ൻ സി​നി​മാ രം​ഗ​ത്ത് ത​ന്‍റേ​താ​യ സ്ഥാ​നം ഐ​ശ്വ​ര്യ ല​ക്ഷ്മി​ക്കു​ണ്ട്. ഹ​ലോ മ​മ്മി ആ​ണ് ഐ​ശ്വ​ര്യ​യു​ടെ പു​തി​യ മ​ല​യാ​ള സി​നി​മ.

ഇ​പ്പോ​ഴി​താ ത​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ. വി​വാ​ഹി​ത​യാ​കാ​ൻ ത​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ഇ​തെ​ന്നും ഐ​ശ്വ​ര്യ പ​റ​യു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി മ​ന​സ് തു​റ​ന്ന​ത്.

""വീ​ട്ടു​കാ​രു​ടെ സ​മ്മ​ർ​ദം കാ​ര​ണം ഒ​രു ഘ​ട്ട​ത്തി​ൽ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ഞാ​ൻ ആ​ലോ​ചി​ച്ചി​രു​ന്നു. എ​നി​ക്ക് വി​വാ​ഹം ചെ​യ്യേ​ണ്ടെ​ന്ന് ഞാ​നെ​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഞാ​ൻ ആ ​ഇ​ൻ​സി​സ്റ്റി​റ്റ്യൂ​ഷ​നി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ല. വെ​റു​തെ പ​റ​ഞ്ഞ​ത​ല്ല. ഞാ​ൻ ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ്.

എ​ട്ടാ​മ​ത്തെ വ​യ​സി​ലും പ​ത്താ​മ​ത്തെ വ​യ​സി​ലും 25 വ​യ​സി​ലും എ​ന്നോ​ട് ചോ​ദി​ച്ചാ​ൽ വി​വാ​ഹം എ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. ഗു​രു​വാ​യൂ​ർ അ​മ്പ​ല​ത്തി​ൽ താ​ലി കെ​ട്ട​ണം, തു​ള​സി മാ​ല വേ​ണം എ​ന്നൊ​ക്കെ​യു​ള്ള പ്ലാ​നു​ണ്ടാ​യി​രു​ന്നു.

അ​മ്മ ഗു​രൂ​വാ​യൂ​ര​പ്പ​ന്‍റെ ഭ​ക്ത​യാ​ണ്. എ​പ്പോ​ഴും ‍‍ഞ​ങ്ങ​ൾ ഗു​രു​വാ​യൂ​രി​ൽ പോ​കു​മാ​യി​രു​ന്നു. അ​വി​ടെ ക​ണ്ട ക​ല്യാ​ണ​ങ്ങ​ളി​ൽ നി​ന്നാ​ണ് എ​നി​ക്കീ സ്വ​പ്ന​ങ്ങ​ൾ വ​ന്ന​ത്. പി​ന്നീ​ട് വ​ള​ർ​ന്ന​പ്പോ​ൾ ചു​റ്റു​മു​ള്ള വി​വാ​ഹ ബ​ന്ധ​ങ്ങ​ൾ ക​ണ്ടു.

ആ​ളു​ക​ൾ സ​ന്തോ​ഷ​ത്തി​ൽ അ​ല്ല. ഇ​പ്പോ​ൾ 34 വ​യ​സാ​യി. ഈ ​വ​ർ​ഷ​ത്തി​നി​ട​യി​ൽ എ​നി​ക്ക​റി​യാ​വു​ന്ന സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്ന ഒ​രു കു​ടും​ബ​മേ​യു​ള്ളൂ. അ​വ​ർ മ​ല​യാ​ളി​ക​ൾ അ​ല്ല. ബാ​ക്കി എ​ല്ലാ​വ​രി​ലും കോം​പ്ര​മൈ​സു​ക​ളാ​ണ് ക​ണ്ട​ത്. പേ​ഴ്സ​ണ​ൽ സ്പേ​സി​ൽ അ​വ​ർ വ​ള​രു​ന്നി​ല്ല.

എ​നി​ക്ക് ബോ​ധ​വും ബു​ദ്ധി​യും വ​ന്ന​പ്പോ​ൾ ഇ​ത​ല്ല എ​നി​ക്ക് വേ​ണ്ട​തെ​ന്ന് മ​ന​സി​ലാ​ക്കി. മു​പ്പ​ത് വ​യ​സി​ന് ശേ​ഷം ര​ണ്ട് വ​ർ​ഷ​ത്തോ​ളം വി​വാ​ഹം വേ​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഒ​രു പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തി വി​വാ​ഹം ചെ​യ്ത് കു​ട്ടി​ക​ൾ വേ​ണ​മെ​ന്ന് ക​രു​തി. പ​ക്ഷെ അ​താ​യി​രു​ന്നി​ല്ല എ​നി​ക്ക് വേ​ണ്ട​ത്.

ഇ​ങ്ങ​നെ ചി​ന്തി​ക്കാ​ൻ കാ​ര​ണം അ​താ​യി​രു​ന്നു എ​പ്പോ​ഴു​മു​ള്ള സം​സാ​രം. ഇ​ട​യ്ക്ക് സ്വ​ന്തം പ​ണ​മി​ട്ട് മാ​ട്രി​മോ​ണി​യി​ൽ അ​ക്കൗ​ണ്ട് എ​ടു​ത്തോ എ​ന്ന് അ​മ്മ​യോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. മാ​ട്രി​മോ​ണി​യ​ലി​ൽ ഞാ​നു​ണ്ടാ​യി​രു​ന്നു. ദൈ​വ​ത്തി​ന് ന​ന്ദി, ആ​ളു​ക​ൾ ഫേ​ക്ക് പ്രൊ​ഫൈ​ലാ​ണെ​ന്ന് ക​രു​തി''. ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​യു​ന്നു.