നാഗചൈതന്യ-ശോഭിത വിവാഹം ഡിസംബര്‍ നാലിന്
Wednesday, November 13, 2024 9:02 AM IST
നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം ഡിസംബർ നാലിന് നടക്കും. ഹൈദരബാദ് അന്നപൂർണ സ്റ്റുഡിയോയിൽ വെച്ചാണ് വിവാഹചടങ്ങുകൾ നടക്കുക. ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും നിശ്ചയം കഴിഞ്ഞത്.
അക്കിനേനി കുടുംബവുമായി ഏറെ വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയാണ് അന്നപൂര്‍ണ. അതുകൊണ്ടുതന്നെ തന്റെ വിവാഹ ജീവിതം ഇവിടെനിന്ന് തുടങ്ങണമെന്ന് നാഗചൈതന്യ ആവശ്യപ്പെട്ടുവെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ചൂണ്ടിക്കാട്ടി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
അന്നപൂര്‍ണയില്‍ നടന്ന എ.എന്‍.ആര് നാഷണല്‍ അവാര്‍ഡ് ചടങ്ങിനിടെ ശോഭിത അക്കിനേനി കുടുംബത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ ആദ്യഭാര്യ. 2017-ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.
വിവാഹശേഷം സാമന്ത തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പേരിനൊപ്പം നാഗചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി ചേര്‍ത്തിരുന്നു. ഈ പേര് സാമന്ത സ്വന്തം അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമായത്.