ആളുകൾ എന്നെ കൂടുതലറിയാൻ കാരണം ആ റീമേക്ക് സിനിമ; നന്ദി പറയേണ്ടത് ആമിർ ഖാനോട്
Tuesday, November 12, 2024 1:05 PM IST
നോർത്തിലുള്ള തമിഴ് അറിയാത്തവർക്ക് തന്നെ പരിചയപ്പെടുത്തിയതിന് നന്ദി പറയേണ്ടത് ആമിർ ഖാനോടാണെന്നും റീമേക്ക് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം തന്നെ ആളുകൾക്ക് പരിചയപ്പെടുത്തിയതെന്നും നടൻ സൂര്യ.
സാധാരണയായി റീമേക്ക് ചിത്രങ്ങൾ ചെയ്യുമ്പോൾ അതിന്റെ ഒറിജിനൽ നടനോ സംവിധായകനോ മീഡിയക്ക് മുന്നിൽ ചർച്ച ചെയ്യപ്പെടാറില്ലെന്നും എന്നാൽ ആമിർ സാർ മുന്നോട്ട് വന്ന് സിനിമയെക്കുറിച്ചും അതിൽ പ്രവർത്തിച്ച എല്ലാവരെയും കുറിച്ച് പറഞ്ഞുവെന്നും സൂര്യ പറയുന്നു.
""എന്റെ റീമേക്ക് ചെയ്ത സിനിമകളെക്കുറിച്ച് അറിയാത്ത ആളുകൾക്ക് വേണ്ടി ഞാൻ പറയുകയാണ്. കാക്ക കാക്ക ഫോഴ്സ് എന്ന പേരിലെത്തി. ഗജിനി അതേപേരിൽ തന്നെയാണ് റീമേക്ക് ചെയ്തത്. സിങ്കം റീമേക്ക് ചെയ്തപ്പോൾ കുറച്ച് വ്യത്യാസങ്ങൾ വരുത്തിയിരുന്നു. അതുപോലെ സൂരറൈ പോട്രിന്റെ ഹിന്ദിയാണ് സർഫിര. പിന്നോട്ട് നോക്കുമ്പോൾ ഇതിൽ തന്നെ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ആമിർ ഖാൻ സാറിനോടാണ്.
സാധാരണയായി റീമേക്ക് ചിത്രങ്ങൾ ചെയ്യുമ്പോൾ അതിന്റെ ഒറിജിനൽ നടനോ സംവിധായകനോ മീഡിയക്ക് മുന്നിൽ ചർച്ച ചെയ്യപ്പെടാറില്ല. ആദ്യമായി ആമിർ സാർ മുന്നോട്ട് വന്ന് സിനിമയെക്കുറിച്ചും അതിൽ പ്രവർത്തിച്ച എല്ലാവരെയും കുറിച്ച് പറഞ്ഞു.
അദ്ദേഹം ഹിന്ദി വേർഷനിൽ ചെയ്തത് എനിക്ക് ഒരുപാട് ഇഷ്ടമായി. നോർത്തിലുള്ള തമിഴ് അറിയാത്തവർക്ക് എന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. അതിന്റെ പൂർണമായ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു എന്നുള്ളതാണ്.
എന്റെ റീമേക്ക് ചെയ്ത സിനിമകളെക്കുറിച്ച് അറിയാത്ത ആളുകൾക്ക് വേണ്ടി ഞാൻ പറയുകയാണ്. കാക്ക കാക്ക ഫോഴ്സ് എന്ന പേരിലെത്തി. ഗജിനി അതേപേരിൽ തന്നെയാണ് റീമേക്ക് ചെയ്തത്. സിങ്കം റീമേക്ക് ചെയ്തപ്പോൾ കുറച്ച് വ്യത്യാസങ്ങൾ വരുത്തിയിരുന്നു. അതുപോലെ സൂരറൈ പോട്രിന്റെ ഹിന്ദിയാണ് സർഫിര. പിന്നോട്ട് നോക്കുമ്പോൾ ഇതിൽ തന്നെ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ആമിർ ഖാൻ സാറിനോടാണ്.
സാധാരണയായി റീമേക്ക് ചിത്രങ്ങൾ ചെയ്യുമ്പോൾ അതിന്റെ ഒറിജിനൽ നടനോ സംവിധായകനോ മീഡിയക്ക് മുന്നിൽ ചർച്ച ചെയ്യപ്പെടാറില്ല. ആദ്യമായി ആമിർ സാർ മുന്നോട്ട് വന്ന് സിനിമയെക്കുറിച്ചും അതിൽ പ്രവർത്തിച്ച എല്ലാവരെയും കുറിച്ച് പറഞ്ഞു.
അദ്ദേഹം ഹിന്ദി വേർഷനിൽ ചെയ്തത് എനിക്ക് ഒരുപാട് ഇഷ്ടമായി. നോർത്തിലുള്ള തമിഴ് അറിയാത്തവർക്ക് എന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്''.