സ്വബോധമില്ലാത്തതുകൊണ്ടാണ് തെന്നി വീണത്; മറുപടിയുമായി വിജയ് ദേവരകൊണ്ട
Monday, November 11, 2024 2:50 PM IST
മുംബൈയിലെ ഒരു കോളജിൽ പ്രമോഷന് പരിപാടിക്കെത്തിയ വിജയ് ദേവരകൊണ്ട തെന്നിവീഴുന്ന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. താരം സ്വബോധത്തോടെയല്ല പരിപാടിക്കെത്തിയതെന്നും അതാണ് തെന്നിവീഴ്ചയ്ക്ക് കാരണമായതെന്നും തരത്തിൽ പലകോണുകളിൽ നിന്നും വിമർശനങ്ങൾ വന്നിരുന്നു.
സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ സ്വാഭാവികമായി സംഭവിച്ചതാണ് ഈ വീഴ്ചയെന്നായിരുന്നു അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകരുടെ പ്രതികരണം. എന്നാല്‍ ദേവരക്കൊണ്ടയ്ക്കെതിരെ വലിയ രീതിയിൽ ട്രോളുകളും മീമുകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
ഇപ്പോഴിതാ ട്രോളുകൾക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. താൻ വീഴുന്ന വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി.
‘‘ഞാൻ വീണു, അത് ഭയങ്കരമായ രീതിയിൽ വൈറലായി. റൗഡിയുടെ ജീവിതം അങ്ങനെയാണ്. വീഴ്ചയുടെ ആഘാതം വലുതാകുമ്പോഴാണ് ജീവിതത്തിൽ നമുക്ക് ഉയർന്ന് പറക്കാൻ കഴിയുക. വീഴ്ചയിൽ തളരാതെ ജയിച്ചു മുന്നേറുക. ഇതു തുടർന്നുകൊണ്ടിരിക്കും.’’വിജയ് ദേവരകൊണ്ട പറയുന്നു.