‘പണി’ സിനിമയ്ക്കെതിരായ ഹര്‍ജി പിന്‍വലിച്ചു
Friday, November 8, 2024 2:45 PM IST
പണി സിനിമയ്ക്കെതിരേ ഹൈക്കോടതിയില്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജി പിന്‍വലിച്ചു. പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നല്കിയ സിനിമയില്‍ അതിനു നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ഉണ്ടെന്നാരോപിച്ച് പനങ്ങാട് സ്വദേശി ബിനു പി. ജോസഫ് നല്കിയ ഹര്‍ജിയാണു പിന്‍വലിച്ചത്.
കുട്ടികളുടെ മനസിനെ ദോഷകരമായി സ്വാധീനിക്കുന്ന വിധത്തിലാണു സിനിമയെന്നും അതിനാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്കാന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനു നിർദേശം നല്കണമെന്നതടക്കമായിരുന്നു ആവശ്യം.
എന്നാല്‍ ഹര്‍ജി തള്ളുമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞതോടെയാണു ഹര്ജിക്കരാന് സ്വമേധയാ ഹര്‍ജി പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചത്.