ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ സേ​വ​ന വേ​ത​ന ക​രാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്ക​ണം; അ​മ്മ​യ്ക്കും ഫെ​ഫ്കയ്ക്കും നി​ര്‍​മാ​താ​ക്ക​ളു​ടെ ക​ത്ത്
Thursday, September 19, 2024 3:25 PM IST
ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ല്‍ സേ​വ​ന വേ​ത​ന ക​രാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍. ഇ​തു സം​ബ​ന്ധി​ച്ച് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്കും ഫെ​ഫ്ക​യ്ക്കും നി​ര്‍​മാ​താ​ക്ക​ള്‍ ക​ത്ത​യ​ച്ചു.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ​യാ​ണ് തി​രു​ത്ത​ല്‍ ന​ട​പ​ടി. ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ല്‍ പ്ര​തി​ഫ​ലം പ​റ്റു​ന്ന​വ​ര്‍ മു​ദ്ര​പ​ത്ര​ത്തി​ല്‍ ക​രാ​ര്‍ ന​ല്‍​ക​ണം. ക​രാ​റി​ന് പു​റ​ത്ത് പ്ര​തി​ഫ​ലം ന​ല്‍​കി​ല്ലെ​ന്നും ക​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യി പ​റ​യു​ന്നു​ണ്ട്. ഒ​രു ല​ക്ഷം രൂ​പ​വ​രെ പ്ര​തി​ഫ​ലം പ​റ്റു​ന്ന​വ​ര്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ളു​ടെ ലെ​റ്റ​ര്‍ ഹെ​ഡി​ല്‍ ക​രാ​ര്‍ ചെ​യ്യ​ണം.

സി​നി​മാ മേ​ഖ​ല​യി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നും ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നും എ​തി​രാ​യ വ്യ​വ​സ്ഥ​ക​ളും ക​രാ​റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. കൂ​ടാ​തെ സേ​വ​ന വേ​ത​ന ക​രാ​റി​ല്ലാ​ത്ത തൊ​ഴി​ല്‍ ത​ര്‍​ക്ക​ത്തി​ല്‍ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ട​പെ​ടി​ല്ലെ​ന്നും ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.