ഫ​ഹ​ദി​ന്‍റെ അ​ഭി​ന​യം ആ​കാം​ഷ​യോ​ടെ നോ​ക്കു​ന്ന ര​ജ​നി​കാ​ന്ത്; വീ​ഡി​യോ
Thursday, September 19, 2024 10:22 AM IST
ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി ടി.​ജെ. ജ്ഞാ​ന​വേ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന വേ​ട്ടൈ​യ്യ​നി​ലെ ഫ​ഹ​ദ് ഫാ​സി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ർ വീ​ഡി​യോ പു​റ​ത്തി​റ​ക്കി. ചി​ത്ര​ത്തി​ൽ പാ​ട്രി​ക്ക് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഫ​ഹ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഫ​ഹ​ദ് ഫാ​സി​ലും ര​ജ​നി​കാ​ന്തും അ​മി​താ​ഭ് ബ​ച്ച​നും ഉ​ൾ​പ്പെ​ടു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ൻ വീ​ഡി​യോ​യും നി​ർ​മാ​താ​ക്ക​ളാ​യ ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഫ​ഹ​ദി​ന്‍റെ അ​ഭി​ന​യം കാ​ണാ​ൻ എ​ത്തു​ന്ന ര​ജ​നി​കാ​ന്തി​ന്‍റെ ആ​കാം​ക്ഷ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

മോ​ണി​റ്റ​റി​ൽ ഫ​ഹ​ദ് ത​ന്‍റെ അ​ഭി​ന​യം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ തൊ​ട്ടു​പി​ന്നി​ലാ​യി അ​തി​ശ​യ​ത്തോ​ടെ ര​ജ​നി​കാ​ന്തും നി​ൽ​ക്കു​ന്നു​ണ്ട്.




ഒ​രു ഫ​ൺ മൂ​ഡി​ലു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഫ​ഹ​ദ് ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. വി​ക്രം, മാ​മ​ന്ന​ൻ എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം ഫ​ഹ​ദ് അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്ര​മാ​ണി​ത്.

അ​മി​താ​ഭ് ബ​ച്ച​ൻ, മ​ഞ്ജു വാ​ര്യ​ർ, ദു​ഷാ​ര വി​ജ​യ​ൻ, കി​ഷോ​ർ, റി​തി​ക സിം​ഗ്, ജി.​എം. സു​ന്ദ​ർ, രോ​ഹി​ണി, റാ​വൊ ര​മേ​ശ്, ര​മേ​ശ് തി​ല​ക് എ​ന്നി​വ​രാ​ണ് വേ​ട്ട​യ്യ​നി​ലെ മ​റ്റു അ​ഭി​നേ​താ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.