തി​യ​റ്റ​റു​ക​ളി​ലെ ചി​രി ഇ​നി വീ​ട്ടി​ലെ​ത്തും; വാ​ഴ വ​രു​ന്നു ഒ​ടി​ടി​യി​ൽ
Thursday, September 19, 2024 9:46 AM IST
ബോ​ക്‌​സ്ഓ​ഫി​സി​ല്‍ ത​രം​ഗ​മാ​യി മാ​റി​യ ‘വാ​ഴ’ സി​നി​മ ഒ​ടി​ടി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. സെ​പ്റ്റം​ബ​ർ 23ന് ​ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ​യാ​ണ് ചി​ത്രം സ്ട്രീം ​ചെ​യ്യു​ക. ഹാ​ഷി​ർ, സാ​ഫ് ബോ​യ്, ജോ​മോ​ൻ ജ്യോ​തി​ർ, സി​ജു സ​ണ്ണി, അ​ല​ൻ, വി​നാ​യ​ക്, അ​ജി​ൻ ജോ​യ് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ആ​ന​ന്ദ് മേ​നോ​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ചി​ത്ര​മാ​ണി​ത്. ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ വ​ൻ വി​ജ​യ​മാ​ണ് നേ​ടി​യ​ത്.

ജ​യ ജ​യ ജ​യ ജ​യ​ഹേ, ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ എ​ന്നീ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​യ വി​പി​ൻ ദാ​സി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. റി​ലീ​സ് ചെ​യ്ത് മൂ​ന്നു ദി​വ​സം കൊ​ണ്ട് കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ൽ നി​ന്ന് ചി​ത്രം നേ​ടി​യ​ത് അ​ഞ്ചു കോ​ടി 40 ല​ക്ഷം ഗ്രോ​സ് ക​ള​ക്‌​ഷ​നാ​ണ്. ഓ​ഗ​സ്റ്റ് 15ന് ​റി​ലീ​സ് ചെ​യ്ത വാ​ഴ ഒ​രു കോ​ടി 44 ല​ക്ഷം രൂ​പ​യാ​ണ് റി​ലീ​സ് ദി​ന​ത്തി​ൽ മു​ഴു​വ​നാ​യും സ്വ​ന്ത​മാ​ക്കി​യ​ത്.

വെ​റും നാ​ല് കോ​ടി ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച ചി​ത്ര​മാ​ണ് വാ​ഴ. ചി​ത്രം വ​ലി​യ വി​ജ​യം നേ​ടി​യ​തോ​ടെ ര​ണ്ടാം ഭാ​ഗ​വും അ​ണി​യ​റ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഇ​ൻ​സ്റ്റ​ഗ്രാം താ​ര​ങ്ങ​ളാ​യ ഹാ​ഷി​ർ, അ​ല​ൻ, അ​ജി​ൻ, വി​നാ​യ​ക് എ​ന്നി​വ​രും ര​ണ്ടാം ഭാ​ഗ​ത്തി​ലു​ണ്ടാ​കും. ന​വാ​ഗ​ത​നാ​യ സ​വി​ൻ എ​സ്.​എ. ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ഖി​ൽ ലൈ​ലാ​സു​ര​നാ​കും ഛായാ​ഗ്ര​ഹ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.