ത്രി​ല്ല​ടി​പ്പി​ച്ച ചി​ത്രം; കി​ഷ്കി​ന്ധ​യെ പ്ര​ശം​സി​ച്ച് മേ​ജ​ർ ര​വി
Tuesday, September 17, 2024 3:47 PM IST
ആ​സി​ഫ് അ​ലി നാ​യ​ക​നാ​യെ​ത്തി​യ കി​ഷ്കി​ന്ധാ കാ​ണ്ഡം സി​നി​മ​യെ പ്ര​ശം​സി​ച്ച് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ മേ​ജ​ർ ര​വി. സി​നി​മ ശ​രി​ക്കും ത്രി​ല്ല​ടി​പ്പി​ച്ചെ​ന്നും താ​ൻ അ​ഭി​ന​യി​ച്ച സി​നി​മ​യാ​യി​ട്ടും പ​ടം മു​ഴു​വ​നാ​യി ക​ണ്ട​പ്പോ​ഴാ​ണ് അ​തി​ന്‍റെ തീ​വ്ര​ത മ​ന​സി​ലാ​യ​തെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

‘‘ഓ​ണാ​ഘോ​ഷം ക​ഴി​ഞ്ഞി​ട്ടി​ല്ല. ഞാ​ൻ കി​ഷ്കി​ന്ധാ കാ​ണ്ഡം സി​നി​മ ക​ണ്ടു. ശ​രി​ക്കും ത്രി​ൽ അ​ടി​പ്പി​ച്ച ഒ​രു പ​ടം. ഞാ​ൻ അ​ഭി​ന​യി​ച്ചെ​ങ്കി​ലും പ​ടം ക​ണ്ട​പ്പോ​ഴാ​ണ് അ​തി​ന്‍റെ ഒ​രു തീ​വ്ര​ത മ​ന​സി​ലാ​യ​ത്. സൂ​പ്പ​ർ അ​ഭി​ന​യം കു​ട്ടേ​ട്ടാ, ആ​സി​ഫ്, അ​പ​ർ​ണ എ​ല്ലാ​രും ത​ക​ർ​ത്തു.

ഓ​ണം ഈ ​സി​നി​മ​യ്ക്കൊ​പ്പം ആ​സ്വ​ദി​ക്കൂ. ഫി​ലിം ബൈ ​എ സൂ​പ്പ​ർ ഡ​യ​റ​ക്ട​ർ ദി​ൻ​ജി​ത് ആ​ൻ​ഡ് ടീം. ​സൂ​പ്പ​ർ മ​ക്ക​ളെ. പൊ​ളി​ച്ചു. എ​ല്ലാ​വ​രോ​ടും സ്നേ​ഹം മാ​ത്രം.​മേ​ജ​ർ ര​വി​യു​ടെ വാ​ക്കു​ക​ൾ.

ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജ് നി​ർ​മി​ച്ച് ദി​ൻ​ജി​ത്ത് അ​യ്യ​ത്താ​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യാ​ണ് കി​ഷ്കി​ന്ധാ കാ​ണ്ഡം. ബാ​ഹു​ൽ ര​മേ​ഷ് ആ​ണ് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, ഛായാ​ഗ്ര​ഹ​ണം.

ആ​സി​ഫ് അ​ലി​യും അ​പ​ർ​ണ ബാ​ല​മു​ര​ളി​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ വി​ജ​യ​രാ​ഘ​വ​ൻ, ജ​ഗ​ദീ​ഷ്, അ​ശോ​ക​ൻ, നി​ഷാ​ൻ, വൈ​ഷ്ണ​വി രാ​ജ്, മേ​ജ​ർ ര​വി, നി​ഴ​ൽ​ക​ൾ ര​വി, ഷെ​ബി​ൻ ബെ​ൻ​സ​ൺ, കോ​ട്ട​യം ര​മേ​ഷ്, ബി​ലാ​സ് ച​ന്ദ്ര​ഹാ​സ​ൻ, മാ​സ്റ്റ​ർ ആ​ര​വ്, ജി​ബി​ൻ ഗോ​പി​നാ​ഥ്‌ തു​ട​ങ്ങി​യ​വ​രാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.