ഓ​ണ​ക്കോ​ടി​യു​ടു​ത്ത് ഇ​ലൈ​യ്; കു​ഞ്ഞി​ന്‍റെ മു​ഖം പ​രി​ച​യ​പ്പെ​ടു​ത്തി അ​മ​ല പോ​ൾ
Monday, September 16, 2024 12:02 PM IST
മ​ക​ന്‍ ഇ​ലൈ​യ്‌​യെ ആ​രാ​ധ​ക​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി ന​ടി അ​മ​ല പോ​ള്‍. ഓ​ണ​ത്തോടനു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് അ​മ​ല മ​ക​ന്‍റെ മു​ഖം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

കാ​യ​ല്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ‍ജ​ഗ​ദി​നും മ​ക​നു​മൊ​പ്പം ഓ​ണ​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ബോ​ട്ടി​ലി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ അ​മ​ല ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.




ചു​വ​പ്പും ഗോ​ള്‍​ഡ​ന്‍ ക​സ​വും വ​രു​ന്ന സെ​റ്റ് സാ​രി​യാ​ണ് അ​മ​ല​യു​ടെ വേ​ഷം. ഗോ​ള്‍​ഡ​ന്‍ നി​റ​ത്തി​ലു​ള്ള പോ​ള്‍​ക്ക ഡോ​ട്ട് ഡി​സൈ​ന്‍ വ​രു​ന്ന ബ്ലൗ​സാ​ണ് സാ​രി​യു​ടെ ഹൈ​ലൈ​റ്റ്. പ​ര​മ്പ​രാ​ഗ​ത കേ​ര​ള സാ​രി​യു​ടെ ത​നി​മ ന​ഷ്ട​പ്പെ​ടാ​തെ ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന സാ​രി​ക്ക് അ​നു​യോ​ജ്യ​മാം വി​ധ​മാ​ണ് ഭ​ര്‍​ത്താ​വി​നും കു​ഞ്ഞി​നു​മു​ള​ള വ​സ്ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഗോ​ള്‍​ഡ​ന്‍ നി​റ​വും ചു​വ​പ്പും ക​ല​ര്‍​ന്ന ഷ​ര്‍​ട്ടും ക​സ​വ് മു​ണ്ടു​മാ​ണ് ജ​ഗ​ദി​ന്‍റെ വേ​ഷം. മൂ​ന്നു മാ​സം പ്രാ​യ​മു​ള​ള കു​ഞ്ഞി​ന് ഇ​തേ ക​ള​ര്‍ പാ​റ്റേ​ണി​ലു​ള​ള കു​ഞ്ഞു​മു​ണ്ടാ​ണ് ധ​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കു​ഞ്ഞ് പി​റ​ന്ന ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് അ​മ​ല കു​ഞ്ഞി​ന്‍റെ മു​ഖം ആ​രാ​ധ​ക​ര്‍​ക്ക് മു​ന്നി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.




ജി​ക്സ​ണ്‍ ഫ്രാ​ന്‍​സി​സാ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു അ​മ​ല​യു​ടേ​യും ജ​ഗ​ദ് ദേ​ശാ​യി​യു​ടേ​യും വി​വാ​ഹം. ഈ ​ജൂ​ലൈ​യി​ലാ​ണ് ഇ​രു​വ​ർ​ക്കും ആ​ദ്യ കു​ഞ്ഞ് പി​റ​ന്ന​ത്.

ഫോ​ട്ടോ​ഷൂ​ട്ടി​ൽ അ​മ​ല​യ്ക്കൊ​പ്പം സ​ഹോ​ദ​ര​ൻ അ​ഭി​ജി​ത്ത്, ഭാ​ര്യ അ​ൽ​ക കു​ര്യ​ന്‍, അ​മ്മ ആ​നീ​സ് പോ​ൾ എ​ന്നി​വ​രു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.